കോഴിക്കോട്- കരിപ്പൂരിൽനിന്ന് ഹജിന് പുറപ്പെടുന്ന ഹാജിമാരിൽനിന്ന് അധിക തുക ഈടാക്കുന്ന എയർ ഇന്ത്യയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് ഗാനരചയിതാനും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ആവശ്യപ്പെട്ടു. മലബാർ ഡവലപ്പ്‌മെന്റ് ഫോറത്തിന്റെ സേവ് കരിപ്പൂർ എയർപോർട്ട്, സേവ് കരിപ്പൂർ ഹജ് ക്യാമ്പ് ക്യാമ്പയിനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിപ്പൂരിൽനിന്നുള്ള ഹാജിമാരോടുള്ള അവഗണന അംഗീകരിക്കാനാകില്ല. കണ്ണൂർ, കൊച്ചി വിമാനതാവളങ്ങളിലുള്ള അതേ നിരക്ക് മാത്രമേ കോഴിക്കോട്‌നിന്നും ഈടാക്കാനാകൂ. എല്ലാ തീർത്ഥാടനങ്ങളും ഒരുപോലെയാണെന്നും അവഗണന അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാലിക്കറ്റ് അന്താരാഷ്ട്ര വിമാ നത്താവളത്തിൽ വൈഡ് ബോഡി വിമാനങ്ങളുടെ സർവീസ് ഉടൻ ആരം ഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.