ചെന്നൈ- ബി.ജെ.പിയിൽ നിന്ന് രാജിവെച്ച് മാസങ്ങൾക്ക് ശേഷം തമിഴ് നടി ഗൗതമി എ.ഐ.എ.ഡി.എം.കെയിൽ (ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം) ചേർന്നു. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസ്വാമിയുമായി ചെന്നൈയിൽ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ഫെബ്രുവരി 27ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിനും ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായാണ് നീക്കം. നേരത്തെ രാജിക്കത്തിൽ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനം രേവതി ഉന്നയിച്ചിരുന്നു. പാർട്ടിയുടെ തമിഴ്‌നാട് ഘടകം തന്നെ പിന്തുണക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജിവെച്ചത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രാജപാളയം മണ്ഡലത്തിൽ തനിക്ക് സീറ്റ് വാഗ്ദാനം ചെയത് അവസാന നിമിഷം വഞ്ചിച്ചുവെന്നും ഗൗതമി ആരോപിച്ചു. 25 വർഷം ബി.ജെ.പിയിൽ പ്രവർത്തിച്ചിട്ടും ഒരു പിന്തുണയും ലഭിച്ചില്ലെന്നും അവർ പറഞ്ഞു.
Tamil actor Gautami Tadimalla joined AIADMK and met the party's general secretary Edappadi K Palaniswami in Chennai today
— ANI (@ANI) February 14, 2024
(Photo source: AIADMK) pic.twitter.com/UVSwUGHUHb