Sorry, you need to enable JavaScript to visit this website.

കക്കയം ഡാമിലെ സന്ദര്‍കര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ 

കോഴിക്കോട്- കക്കയം ഡാമിലെത്തുന്ന സന്ദര്‍ശകര്‍ക്കും പ്രദേശവാസികള്‍ക്കും  വന്യജീവികളുടെ ആക്രമണം ഉണ്ടാകാതിരിക്കാനാവശ്യമായ സംരക്ഷണ നടപടികള്‍ ഡി. എഫ്. ഒ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.

ജനുവരി 20ന് കക്കയം ഡാമിലെത്തിയ അമ്മക്കും മകള്‍ക്കും കാട്ടുപോത്തിന്റെ ആക്രമണമുണ്ടായ സാഹചര്യത്തിലാണ് കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥിന്റെ ഉത്തരവ്. കോഴിക്കോട് ഡി. എഫ്. ഒക്കാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മാര്‍ച്ചില്‍ കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

കോഴിക്കോട് ഡി. എഫ്. ഒ ആവശ്യമായ സംരക്ഷണ നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

Latest News