Sorry, you need to enable JavaScript to visit this website.

അസിം പ്രേംജിയുടെ വിപ്രോ അമേരിക്കന്‍ കമ്പനിയില്‍ നിക്ഷേപിക്കുന്നത് എത്രയെന്നറിയാമോ.. 5480000000 രൂപ

അസിം പ്രേംജിയുടെ വിപ്രോ 267000 കോടി രൂപ വിപണി മൂലധനമുള്ള ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ഐടി കമ്പനികളില്‍ ഒന്നാണ്. അസിം പ്രേംജിയും അദ്ദേഹത്തിന്റെ കമ്പനിയായ വിപ്രോയും അവരുടെ ബിസിനസ്സ് നൈതികതക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ജനപ്രിയമാണ്. ഐടി ഭീമന്‍ അതിന്റെ ഓഹരികള്‍, ബിസിനസ് പ്രഖ്യാപനങ്ങള്‍, വിപുലീകരണം എന്നീ വിഷയങ്ങളില്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. 548 കോടി രൂപയുടെ വന്‍ ഡീല്‍ കമ്പനി പ്രഖ്യാപിച്ചതോടെ വിപ്രോ വീണ്ടും വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുകയാണ്. യുഎസ് ആസ്ഥാനമായുള്ള ആഗ്‌നെ ഗ്ലോബല്‍ ഇങ്കിനെയും ഹൈദരാബാദ് ആസ്ഥാനമായുള്ള അതിന്റെ അനുബന്ധ സ്ഥാപനമായ ആഗ്‌നെ ഗ്ലോബല്‍ ഐടി സര്‍വീസസിനെയും ഏറ്റെടുക്കാന്‍ 5480000000 രൂപ നിക്ഷേപിക്കുന്നതായി വിപ്രോ വെളിപ്പെടുത്തി. വിപ്രോക്ക് തുടക്കത്തില്‍ കമ്പനിയുടെ 60% ഉടമസ്ഥാവകാശം ഉണ്ടായിരിക്കും, ഈ കാലയളവില്‍ ബാക്കി ഓഹരികള്‍ ഏറ്റെടുക്കാനുള്ള ഓപ്ഷനുമുണ്ട്.

ആഗ്‌നെ ഗ്ലോബല്‍ 2019 ല്‍ സ്ഥാപിതമായ ഒരു ഐടി, കണ്‍സള്‍ട്ടിംഗ്, നിയന്ത്രിത സേവന കമ്പനിയാണ്. അത് പ്രോപ്പര്‍ട്ടി, കാഷ്വാലിറ്റി ഇന്‍ഷുറന്‍സ് വ്യവസായ രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. കമ്പനിയുടെ സൊല്യൂഷന്‍ ഡക്ക് ക്രീക്ക് പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിച്ച്, ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഇന്‍സുര്‍ടെക് ഓര്‍ഗനൈസേഷനുകള്‍ക്കും സാങ്കേതികവിദ്യയിലേക്കും സേവനങ്ങളിലേക്കും പ്രവേശനം നല്‍കുന്നു.

 

Latest News