Sorry, you need to enable JavaScript to visit this website.

ആലുവയില്‍ ട്രെയിനിന് തീപ്പിടിച്ചു, റെയില്‍വേ പോലീസ് തീ അണച്ചു, ബ്രേക്ക് ഉരഞ്ഞതാണ് തീപ്പിടുത്തത്തിന് കാരണമെന്ന് സംശയം

കൊച്ചി -  മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസില്‍ തീപിടിത്തം. ആലുവയിലെത്തിയപ്പോള്‍  പാന്‍ട്രി കാറിനടിയിലാണ് തീപിടിത്തമുണ്ടായത്. ആലുവ സ്റ്റേഷനില്‍ എത്തിയ ട്രെയിനില്‍ നിന്ന് തീയും പുകയും കണ്ടതിനെ തുടര്‍ന്ന് റെയില്‍വേ പോലീസ് അഗ്‌നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ച് തീ അണച്ചു. എക്സ്പ്രസിന്റെ മധ്യഭാഗത്ത് പാന്‍ട്രി കാറിന്റെ വീല്‍ഭാഗത്താണ് തീ കണ്ടത്. ബ്രേക്ക് ഉരഞ്ഞ് തീ പടര്‍ന്നതെന്ന് സംശയിക്കുന്നു. കൂടുതല്‍ പരിശോധനക്കായി ട്രെയിന്‍ ആലുവയില്‍ പിടിച്ചിട്ടിരിക്കുകയാണ്.

 

Latest News