Sorry, you need to enable JavaScript to visit this website.

കൊല്‍ക്കത്തയില്‍ ആളൊഴിഞ്ഞ പറമ്പില്‍ 14 നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍

കൊല്‍ക്കത്ത- ദക്ഷിണ കൊല്‍ക്കത്തയിലെ ആളൊഴിഞ്ഞ ഒരു പറമ്പില്‍ ശുചീകരണ പ്രവൃത്തികള്‍ക്കിടെ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ നവജാത ശിശുക്കളുടെ 14 മൃതദേഹങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. രാജ റാം മോഹന്‍ റോയ് സരണിയില്‍ പുല്‍ക്കാടുകള്‍ നിറഞ്ഞ പറമ്പില്‍ നിന്നാണ് ഇവ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. ശുചീകരണ ജോലിയില്‍ ഏര്‍പ്പെട്ട തൊഴിലാൡകളാണ് ഇതു കണ്ടത്. ഉടന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ആരാണ് ഇത് ഇവിടെ ഉപേക്ഷിച്ചതെന്നതിനെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിയമവിരുദ്ധമായി ഗര്‍ഭഛിദ്രം നടത്തി പുറത്തെടുത്ത ഭ്രൂണങ്ങളാണിതെന്നും സംശയമുണ്ട്. രാസപഥാര്‍ത്ഥങ്ങളില്‍ മുക്കിയവയായിരുന്നു ഇത്. ജീര്‍ണ്ണിച്ചിട്ടും ദുര്‍ഗന്ധം പുറത്തു വരുന്നില്ലെന്നും സ്ഥലം സന്ദര്‍ശിച്ച പോലീസ് പറഞ്ഞു.
 

Latest News