ബീജിംഗ്- വിമാനത്തിന്റെ വേഗതയിൽ കുതിക്കുന്ന ട്രെയിൻ നിർമ്മാണത്തിന്റെ നിർണായക ഘട്ടം പിന്നിട്ട് ചൈന. ചൈന എയ്‌റോസ്‌പേസ് സയൻസ് ആന്റ് ഇൻഡസ്ട്രി കോർപ്പറേഷൻ (CASIC) തങ്ങളുടെ പുതിയ മാഗ്‌നെറ്റിക്കലി ലെവിറ്റേറ്റഡ് (മാഗ്ലെവ്) ട്രെയിനിന്റെ പുതിയ പരീക്ഷണം അതിന്റെ മുൻ റെക്കോർഡ് മറികടന്നു. മണിക്കൂറിൽ 623 കിലോമീറ്റർ (മണിക്കൂറിൽ 387 മൈൽ)വേഗതയാണ് പുതിയ പരീക്ഷണത്തിൽ പൂർത്തിയാക്കിയത്. ഇത് അടുത്ത ഘട്ടത്തിൽ ആയിരം കിലോമീറ്റർ വരെ എത്തും. രണ്ടു കിലോമീറ്റർ നീളമുള്ള വാക്വം ട്യൂബിലായിരുന്നു പരീക്ഷണം. അൾട്രാ ഫാസ്റ്റ് ഹൈപ്പർലൂപ്പ് ട്രെയിൻ കുറഞ്ഞ വാക്വം ട്യൂബിൽ യാത്ര ചെയ്യുമ്പോൾ സ്ഥിരത കൈവരിക്കുന്നത് ഇതാദ്യമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നാവും ചുണ്ടും തുന്നിക്കെട്ടാൻ ശ്രമിച്ചാലും പറയാനുള്ളത് പറയും, വിലക്ക് വിഷയത്തിൽ ഫാത്തിമ തഹലിയ
ചൈനയ്ക്ക് ഉടൻ തന്നെ ഒരു വിമാനം പോലെ വേഗതയുള്ള ഒരു ട്രെയിൻ ഉണ്ടാകുമെന്നാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾ വ്യക്തമാക്കുന്നത്. മാഗ്ലെവ് സാങ്കേതികവിദ്യയെയാണ് ട്രെയിൻ ആശ്രയിക്കുന്നത്. ഇത് ട്രെയിനിനെ മുന്നോട്ട് കുതിക്കാനും ട്രാക്കുകൾക്ക് മുകളിലൂടെ 'ലെവിറ്റേറ്റ്' ചെയ്യാനും സഹായിക്കും. കാന്തിക ശക്തിയാണ് ഇതിന് ഉപയോഗിക്കുന്നത്. വേഗത കൂടുതൽ വർധിപ്പിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ലോവാക്വം ട്യൂബ് വഴിയും ട്രെയിൻ കുതിക്കും.
സ്പീഡിൽ റെക്കോർഡ് സ്ഥാപിച്ചതിന് പുറമെ, നിരവധി പ്രധാന സാങ്കേതികവിദ്യകളെ കൂട്ടിയിണക്കുന്നതിലും ഇത് വിജയിച്ചു. വേഗത മണിക്കൂറിൽ 1,000 കിലോമീറ്റർ വരെ കുതിക്കാനാകും. ഇതിന്റെ പരീക്ഷണം ഘട്ടംഘട്ടമായി പുരോഗമിക്കുകയാണെന്നും ഓരോ ഘട്ടവും വെല്ലുവിളി നിറഞ്ഞതാണെന്നും പദ്ധതിയുടെ ചീഫ് ഡിസൈനർ മാവോ കായ് പറഞ്ഞു.