കൊല്ലം - എ.സിയിൽനിന്നുള്ള വാതകം ശ്വസിച്ച് കാലിഫോർണിയയിൽ കൊല്ലം സ്വദേശികളായ നാലംഗ കുടുംബം മരിച്ചു. ഫാത്തിമ മാതാ നാഷണൽ കോളേജ് മുൻ പ്രിൻസിപ്പൽ പട്ടത്താനം സ്‌നേഹയിൽ ജി ഹെന്റിയുടെ മകൻ ആനന്ദ് ഹെന്റി (38), ഭാര്യ ആലിസ് പ്രിയങ്ക (37), ഇവരുടെ നാലുവയസ്സുള്ള ഇരട്ടകളായ രണ്ട് ആണ്മക്കൾ എന്നിവരാണ് മരിച്ചത്. സാൻ മെയ്‌റ്റോയിലെ ഇവരുടെ വീടിനുള്ളിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവമെന്നാണ് വിവരം.