ന്യൂയോർക്ക്- ചെങ്കടലിൽ കപ്പലിന് നേരെ വീണ്ടും ഹൂത്തികളുടെ മിസൈൽ ആക്രമണം. ഗ്രീക്കിൽനിന്ന് ഇറാനിലേക്ക് ചരക്കുമായി വരികയായിരുന്ന കപ്പലാണ് ഹൂത്തികൾ തകർത്തത്. എംവി സ്റ്റാർ ഐറിസ് കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ചെങ്കടലിലൂടെ തെക്കൻ ഇറാനിലെ തുറമുഖ നഗരമായ ബന്ദർ ഇമാം ഖുമൈനിയിലേക്കുള്ള കപ്പലായിരുന്നു ഇതെന്ന് യു.എസ് സെൻട്രൽ കമാൻഡ് (സെന്റ്‌കോം) അറിയിച്ചു.
ബ്രസീലിൽ നിന്നുള്ള ധാന്യവുമായാണ് കപ്പൽ എത്തിയത്. നിരവധി നാവിക മിസൈലുകൾ ഉപയോഗിച്ചാണ് കപ്പലിനെ അക്രമിച്ചതെന്ന് സായുധ സംഘം പറഞ്ഞു. ജീവനക്കാർ സുരക്ഷിതരാണെന്നും കപ്പൽ അടുത്ത തുറമുഖത്തേക്ക് പോകുകയാണെന്നും അമേരിക്ക അറിയിച്ചു.UKMTO WARNING
— United Kingdom Maritime Trade Operations (UKMTO) (@UK_MTO) February 12, 2024
INCIDENT 029 Update 001 https://t.co/XsgrK5uW2N#MaritimeSecurity #MarSec pic.twitter.com/DqP9vcptKg