മുംബൈ- വിമാനത്തില്‍ വിളമ്പിയ സാന്‍ഡ്‌വിച്ചിനുള്ളില്‍ സ്‌ക്രൂ കണ്ടെത്തിയതായി ഇന്‍ഡിഗോ യാത്രക്കാരന്റെ പരാതി. ഫെബ്രുവരി ഒന്നിന് ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കുള്ള വിമാനത്തില്‍ ചീരയും കോണുമടങ്ങിയ സാന്‍ഡ്‌വിച്ച് വിളമ്പിയതായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ അദ്ദേഹം പറഞ്ഞു. വിമാനത്തിനുള്ളില്‍ വെച്ച് താന്‍ അത് തഴിച്ചില്ല. ചെന്നൈയിലെത്തി ശേഷം പാക്കറ്റ് തുറന്നപ്പോഴാണ് ഭക്ഷണത്തില്‍ സ്‌ക്രൂ കണ്ടത്.
നഷ്ടപരിഹാരത്തിനായി അദ്ദേഹം എയര്‍ലൈനുമായി ബന്ധപ്പെട്ടു. എന്നാല്‍ വിമാന യാത്രക്ക് ശേഷമാണ് സ്‌ക്രൂ കണ്ടതെന്നതിനാല്‍ പരാതി നിലനില്‍ക്കില്ലെന്ന് ഇന്‍ഡിഗോ പറഞ്ഞു. ഇന്‍ഡിഗോയുമായുള്ള പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹം നെറ്റിസണ്‍മാരില്‍നിന്ന് ഉപദേശം തേടി.
ഇന്‍ഡിഗോ ലോഗോയില്‍ പൊതിഞ്ഞ പാതി തിന്ന സാന്‍ഡ്‌വിച്ചിന്റെ ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തു.