ന്യൂദല്‍ഹി- ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി സമാജ്വാദി പാര്‍ട്ടി (എസ്പി) ജയാ ബച്ചനെ പ്രഖ്യാപിച്ചു. മുതിര്‍ന്ന അഭിനേത്രിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ജയാ ബച്ചന്‍ അഞ്ചാം തവണയാണ് രാജ്യസഭയിലേക്ക് എത്തുന്നത്.
അഞ്ച് തവണ ഉപരിസഭയില്‍ അംഗമായ എസ്.പി നേതാവ് രാം ഗോപാല്‍ യാദവിന്റെ റെക്കോര്‍ഡിന് ഒപ്പമെത്തും ഇതോടെ ജയ ബച്ചന്‍. ഫെബ്രുവരി 27ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബച്ചനൊപ്പം യു.പിയില്‍ നിന്നുള്ള മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികളായ രാംജി ലാല്‍ സുമന്‍, അലോക് രഞ്ജന്‍ എന്നിവരെയും എസ്പി പ്രഖ്യാപിച്ചു.