Sorry, you need to enable JavaScript to visit this website.

കൂടുതല്‍ നേതാക്കള്‍ ബി.ജെ.പിയിലേക്ക്; പിടിച്ചുനിര്‍ത്താന്‍ ചെന്നിത്തലക്ക് കഴിയുമോ

മുംബൈ- മഹാരാഷ്ട്രയില്‍ മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് വിട്ട അശോക് ചവാന്‍ ബി.ജെ.പിയില്‍ ചേരുകയാണെന്ന് പ്രഖ്യാപിച്ചു.
യുവനേതാവ് വിശ്വജിത്ത് കദം, അസ്ലം ഷെയ്ഖ്, അമീന്‍ പട്ടേല്‍, സഞ്ജയ് നിരുപം തുടങ്ങി 15 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ ചിത്രം തെളിയുമെന്ന് ബിജെപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
പ്രതിപക്ഷത്തെ 10-15 എംഎല്‍എമാര്‍ അശോക് ചവാനുമായി ബന്ധം പുലര്‍ത്തുന്നതായി ബി.ജെ.പിയെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎല്‍എ രവി റാണ പറയുന്നു. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ സുശീല്‍കുമാര്‍ ഷിന്‍ഡെയേയും മകളേയും ബി.ജെ.പി സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
മഹാരാഷ്ട്രയിലെ പാര്‍ട്ടിയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുംബൈയില്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. അതിനിടെ താന്‍ പാര്‍ട്ടി വിടുമെന്നത് അഭ്യൂഹം മാത്രമാണെന്നും, കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്നും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാര്‍ പറഞ്ഞു.

 

Latest News