Sorry, you need to enable JavaScript to visit this website.

മോഡി ഷാരൂഖ് ഖാനെ ഖത്തറിലേക്ക് കൂട്ടണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി; വിചിത്രമായ ആവശ്യം

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡി സിനിമാ താരം ഷാരൂഖ് ഖാനെ കൂടി ഖത്തറിലേക്ക് കൊണ്ടുപോകണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. യു.എ.ഇ, ഖത്തര്‍ സന്ദര്‍ശനത്തിനായി പുറപ്പെടുന്നുവെന്ന മോഡിയുടെ  പോസ്റ്റിനു താഴെയാണ് പാര്‍ട്ടി നേതാക്കളിലൊരാളായ സ്വാമിയുടെ കമന്റ്. സുബ്രഹ്മണ്യന്‍ സ്വാമി മോഡിയെ ലക്ഷ്യമിട്ട് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് പുതിയ കാര്യമല്ല.
അടുത്ത രണ്ട് ദിവസങ്ങളില്‍, വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ഞാന്‍ യുഎഇയും ഖത്തറും സന്ദര്‍ശിക്കും. ഇത് ഈ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന പ്രധാനമന്ത്രി മോഡിയുടെ പോസ്റ്റിനു താഴെയാണ് കമന്റ്.
ഖത്തറിലെ ശൈഖുമാരെ അനുനയിപ്പിക്കാന്‍ വിദേശ മന്ത്രാലത്തിനും ദേശീയ സുരക്ഷാ ഏജന്‍സിക്കും കഴിയാത്തതിനെ തുടര്‍ന്ന് ഇടപെടാന്‍ ഷാരൂഖ് ഖാനോട് മോഡി ആവശ്യപ്പെട്ടിരുന്നുവെന്നാണ് സ്വാമി പറയുന്നത്.
മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥരുടെ മോചനത്തില്‍ സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഇപ്പോഴത്തെ അവകാശവാദത്തെ ആരും പിന്തുണക്കുന്നില്ല. കാരണം ഇക്കാര്യം ഒരു ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചിട്ടില്ല.
എട്ട് മുന്‍ ഇന്ത്യന്‍ നേവി ഓഫീസര്‍മാരെ ഖത്തര്‍ കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. തിങ്കളാഴ്ചയാണ് ഖത്തര്‍ കോടതി കസ്റ്റഡിയിലുള്ള എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങളെയും വിട്ടയച്ചത്. ഇക്കാര്യത്തില്‍ മോഡി
രാജ്യത്തിന്റെ നന്ദി അര്‍ഹിക്കുന്നുവെന്നു സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
ദഹ്‌റ ഗ്ലോബല്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന എട്ട് ഇന്ത്യന്‍ പൗരന്മാരെ മോചിപ്പിച്ചതിനെ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നതായി ഇവരെ വിട്ടയച്ചതിനു ശേഷം വിദേശമന്ത്രാലയം അറിയിച്ചു. എട്ടുപേരില്‍ ഏഴുപേരും ഇന്ത്യയില്‍ തിരിച്ചെത്തി. ഈ പൗരന്മാരെ മോചിപ്പിക്കാനും നാട്ടിലേക്ക് മടങ്ങാനും വഴി ഒരുക്കിയ ഖത്തര്‍  അമീറിന്റെ തീരുമാനത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നുവെന്നായിരുന്നു പ്രസ്താവന.
നേരത്തെ, ഖത്തറും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്ക് ശേഷമാണ് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവിക സേനാംഗങ്ങള്‍ക്കുള്ള വധശിക്ഷ  ജയില്‍ ശിക്ഷയായി കുറച്ചിരുന്നത്.
അടുത്തിടെ പല അവസരങ്ങളിലും സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രി മോഡി ലക്ഷ്യമിട്ട് വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി, അദ്ദേഹം  കുറിച്ചത് ഇങ്ങനെ  ആയിരുന്നു. മോഡി പ്രാണപ്രതിഷ്ഠാ പൂജയില്‍ മുഴുകുകയാണ്, അദ്ദേഹത്തിന്റെ പ്രധാനമന്ത്രി പദവി പൂജയില്‍ പൂജ്യമാകുമ്പോള്‍, വ്യക്തിപരമായ ജീവിതത്തില്‍ അദ്ദേഹം ഭഗവാന്‍ റാമിനെ പിന്തുടര്‍ന്നിട്ടില്ല. തന്റെ ഭാര്യയോടുള്ള പെരുമാറ്റത്തില്‍ കഴിഞ്ഞ ദശകത്തില്‍ പ്രധാനമന്ത്രി എന്ന നിലയില്‍ രാമരാജ്യമനുസരിച്ച് പ്രവര്‍ത്തിച്ചിട്ടില്ല.

 

 

 

Latest News