ജിദ്ദ - ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് ജോര്‍ദാന്‍ ഭരണാധികാരി അബ്ദുല്ല രണ്ടാമന്‍ രാജാവ് വൈറ്റ്ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സാന്നിധ്യത്തില്‍ ശക്തമായി ആവശ്യപ്പെട്ടു. ഉടനടി സുസ്ഥിരമായ വെടിനിര്‍ത്തല്‍ ആവശ്യമാണ്. ദക്ഷിണ ഗാസയില്‍ ജനനിബിഡമായ റഫയില്‍ ഇസ്രായില്‍ നടത്തുന്ന ഏതൊരു ആക്രമണവും ഒരു പുതിയ മാനുഷിക ദുരന്തത്തില്‍ കലാശിക്കുമെന്നും ജോര്‍ദാന്‍ രാജാവ് മുന്നറിയിപ്പ് നല്‍കി.