തിരുവനന്തപുരം - കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ട് പടപ്പുറപ്പാടിനിറങ്ങിയിരിക്കുകയാണ് മുന്‍ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കാരണമില്ലാതെയാണ് തന്നെ കെ പി സി സി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയതെന്നും സമരാഗ്നി യാത്രയിലേക്ക് തന്നെ ക്ഷണിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് മുല്ലപ്പള്ളി പൊട്ടിത്തെറിച്ചത്. കെ പി സി സി അധ്യക്ഷനും പ്രതിപക്ഷ നേതാവും തന്നോട് മര്യാദ കാണിച്ചില്ല. കോണ്‍ഗ്രസില്‍ ശുദ്ധീകരണം നടന്ന ശേഷം മാത്രമേ ഇനി കെ പി സി സി ഓഫീസില്‍ കയറൂവെന്നും മുല്ലപ്പള്ളി പറഞ്ഞു.
കെ പി സി സി അധ്യക്ഷ സ്ഥാനത്തുനിന്ന് കാരണമില്ലാതെ തന്നെ നീക്കിയതിന്റെ നൊമ്പരം ഇപ്പോഴും മനസ്സിലുണ്ട്. വ്യക്തമായ കാരണങ്ങളില്ലാതെയായിരുന്നു തന്നെ മാറ്റിയത്. പ്രാണനെപ്പോലെയാണ് പാര്‍ട്ടിയെ സ്നേഹിക്കുന്നത്. അതുകൊണ്ടാണ് അവഗണനയും അവഹേളനവും സഹിച്ചുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തനം നടത്തുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. സമരാഗ്നിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെ പി സി സി നേതൃത്വം സൗമനസ്യം കാണിക്കേണ്ടതായിരുന്നു. ഇത് ഫോണില്‍ വിളിച്ച് വഴിപാട് പോലെ ക്ഷണിക്കേണ്ട ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു.