ബംഗളൂരു- സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ച് സ്‌പൈസ് ജെറ്റ്. ഒന്‍പതിനായിരത്തോളം ജീവനക്കാരുള്ള കമ്പനിയില്‍ നിന്നും 1400 പേരെയാണ് പിരിച്ചു വിടുന്നത്.
പ്രതിമാസം 60 കോടി രൂപ ശമ്പള ഇനത്തില്‍ ചെലവഴിക്കുന്ന സ്‌പൈസ് ജെറ്റ് ജീവനക്കാരെ പിരിച്ചുവിടുന്നതിലൂടെ പ്രതിവര്‍ഷം 100 കോടി രൂപ ലാഭമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ 30 വിമാന സര്‍വ്വീസുകളാണ് സ്‌പൈസ് ജെറ്റ് നടത്തുന്നത്. പലര്‍ക്കും പിരിച്ചുവിടല്‍ നോട്ടീസുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതായി ജീവനക്കാരില്‍ ചിലര്‍ പറഞ്ഞു.