Sorry, you need to enable JavaScript to visit this website.

പോപ്പുലര്‍ ഫ്രണ്ട് മുഖ്യപരിശീലകന്‍ ജാഫറിനെ അറസ്റ്റുചെയ്‌തെന്ന് എന്‍.ഐ.എ

ന്യൂദല്‍ഹി-  പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രമുഖനേതാവ് ഭീമന്റെവിട ജാഫറിനെ അറസ്റ്റുചെയ്‌തെന്ന് ദേശീയ അന്വേഷണ ഏജന്‍സി. 2047 ഓടെ രാജ്യത്ത് ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 2022ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ ജാഫറിനെ കണ്ണൂരിലെ വീട്ടില്‍നിന്നാണ് അറസ്റ്റുചെയ്തത്.

എന്‍.ഐ.എയും സംസ്ഥാന തീവ്രവാദ വിരുദ്ധസേനയും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് ഇയാളെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്. 60 പേരെ പ്രതിചേര്‍ത്ത കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന 59ാ മത്തെയാളാണ് ജാഫറെന്ന് എന്‍.ഐ.എ. അറിയിച്ചു.

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് സ്‌ക്വാഡുകള്‍ക്ക് ആയുധ പരിശീലനമടക്കം ഇയാള്‍ നല്‍കിയിരുന്നതായി എന്‍.ഐ.എ. വക്താവ് പറഞ്ഞു. പി.എഫ്.ഐ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമുള്ള ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘങ്ങളായിരുന്നു ഇത്. ജാഫര്‍ നിരവധി കൊലപാതകശ്രമക്കേസുകളില്‍ പ്രതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News