കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഫാറൂഖ് അബ്ദുള്ളക്ക് ഇ.ഡിയുടെ പുതിയ സമന്‍സ്

ന്യൂദല്‍ഹി- നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളക്ക് ഇ.ഡിയുടെ പുതിയ സമന്‍സ്. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യാനാണ് സമന്‍സ് അയച്ചതെന്ന് ഇഡി പറഞ്ഞു.

2022 ല്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി കുറ്റം ചുമത്തിയ ഫാറൂഖ് അബ്ദുള്ളയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനില്‍ (ജെകെസിഎ) സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ച് കഴിഞ്ഞ മാസവും സമന്‍സ് അയച്ചിരുന്നു.

ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനില്‍നിന്ന് പണം തട്ടിയെടുത്ത് വിവിധ സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്‌തെന്നാണ് ആരോപണം.

 

Latest News