Sorry, you need to enable JavaScript to visit this website.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംകള്‍ ഒറ്റ ബ്ലോക്കായി വോട്ടു ചെയ്യുമോ... സര്‍വേ പറയുന്നത് ഇങ്ങനെ

ന്യൂദല്‍ഹി- മുസ്‌ലിംകളെ ഒരു ഏകീകൃത വോട്ടിംഗ് ബ്ലോക്കായി കണക്കാക്കാമോ? വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ ഒരു സര്‍വേയില്‍ പാസ്മന്ദയുടെയും മറ്റ് മുസ്ലീങ്ങളുടെയും വോട്ടിംഗ് രീതി ശിഥിലീകൃതമാണെന്ന് കണ്ടെത്തി.

ഹിന്ദുസ്ഥാന്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം, ഉത്തര്‍പ്രദേശിലെ 2,000 മുസ്‌ലിംകളുടെയും 2,000 ഹിന്ദുക്കളുടെയും സാമ്പിള്‍ സര്‍വേയാണ് വോട്ടിംഗ് രീതികള്‍ വെളിപ്പെടുന്നത്.

2012 ല്‍ ചെറിയൊരു ശതമാനം മുസ് ലിംകള്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്തതായി സര്‍വേ വെളിപ്പെടുത്തുന്നു. 2017 ആയപ്പോഴേക്കും ശതമാനം വര്‍ധിച്ചു, ഏകദേശം 12.6% പൊതു മുസ് ലിംകളും 8% പാസ്മന്ദ മുസ് ലിംകളും ബിജെപിയെ പിന്തുണച്ചു.

2022 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍, സംഖ്യകള്‍ മാറി. 9.8% പൊതു മുസ് ലിംകള്‍ ബിജെപിയെ പിന്തുണച്ചു,  9.1% പാസ്മന്ദ മുസ് ലിംകള്‍ കുങ്കുമ പാര്‍ട്ടിക്കൊപ്പം നിന്നു.

2020ലെ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ 77 ശതമാനം മുസ്‌ലിംകള്‍ മഹാഗത്ബന്ധനു വോട്ടുചെയ്തു. ബംഗാളില്‍ 75% പേര്‍ തൃണമൂല്‍ കോണ്‍ഗ്രസിനും 79% പേര്‍  ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിക്കും വോട്ട് ചെയ്തതായി സര്‍വേകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

2022ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ബിജെപി പ്രവര്‍ത്തകരോട് പാസ്മന്ദ മുസ്ലീങ്ങളിലേക്ക് എത്താന്‍ അഭ്യര്‍ത്ഥിച്ചു, ഇത് വിവിധ കോണുകളില്‍നിന്ന് പ്രതികരണങ്ങള്‍ക്ക് കാരണമായി. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും പാസ്മന്ദ മുസ്‌ലിംകള്‍ നിര്‍ണായക പങ്ക് വഹിക്കാനാണ് സാധ്യത.

 

Latest News