Sorry, you need to enable JavaScript to visit this website.

നരകമിറങ്ങിവന്ന രാത്രി, അഗ്നിഗോളങ്ങള്‍ നിറഞ്ഞ റഫ.. അലര്‍ച്ചയും നിലവിളിയും മാത്രം

റഫ - ഇസ്രായില്‍ സൈന്യം റഫയില്‍ ഒറ്റരാത്രികൊണ്ട്  നടത്തിയ ആക്രമണം നഗരത്തെ നരകസമാനമായ അവസ്ഥയിലാക്കിയെന്ന് താമസക്കാര്‍. 'അലര്‍ച്ചയും നിലവിളിയും ആകാശത്തെ മൂടിയിരുന്ന യുദ്ധവിമാനങ്ങളെ മുക്കിക്കളഞ്ഞു, ആകാശത്തില്‍ അഗ്‌നിഗോളങ്ങള്‍ നിറഞ്ഞു. കൂടാരങ്ങളില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നിറഞ്ഞു. ഏകദേശം 20 മിനിറ്റ് സ്‌ഫോടനങ്ങള്‍ ഒരു ഹോളിവുഡ് സിനിമയെന്ന പോലെ രാത്രിയെ പ്രകാശിപ്പിച്ചു- അഹമ്മദ് അബ്ദുല്ല മുഹ്‌സിന്‍ പറഞ്ഞു.

ഷബൂറ ഏരിയയില്‍ തുറന്നിരിക്കുന്ന ഒരേയൊരു ആശുപത്രിയിലേക്ക് കുടിയിറക്കപ്പെട്ടവരും പരിക്കേറ്റവരും കൂട്ടത്തോടെ ഓടിയെത്തി. 'അവസാന ശ്വാസം എടുക്കുന്ന ഒരു കുട്ടിക്ക് ആശുപത്രിയിലെ ഡോക്ടര്‍ കലിമ ചൊല്ലിക്കൊടുക്കുന്നത് കണ്ടു. അഹമ്മദ് അബു അല്‍ഹിനുദ്് തന്റെ ഉമ്മയുടെ മൃതദേഹം ഒരു ആശുപത്രി കട്ടിലില്‍ കിടക്കുന്നത് കണ്ടു നിലവിളിച്ചു. അവന്‍ അവരുടെ ശരീരം ചേര്‍ത്തുപിടിച്ചു, ഒരു മണിക്കൂറോളം അനിയന്ത്രിതമായ ഭീതിയുടെയും ഞെട്ടലിന്റെയും സമയമായിരുന്നു - അദ്ദേഹം പറഞ്ഞു.

അതിശക്തമായ രോഷത്തിനും നിസ്സഹായതയ്ക്കും ഇടയില്‍, കുവൈത്ത് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. സുഹൈബ് അല്‍ഹംസ്, കോവിഡ് മരുന്നുകള്‍ അയയ്ക്കുന്നത് നിര്‍ത്താന്‍ ലോകത്തോട് ആഹ്വാനം ചെയ്തു, ചില രാജ്യങ്ങള്‍ ഗാസയെ തങ്ങള്‍ സഹായിക്കുന്നു എന്ന പ്രതീതി വരുത്താനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു.

ജറുസലേമില്‍ ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു: 'റഫയിലെ ഭീകരരെ വെറുതെ വിടില്ല'.

ഒക്ടോബര്‍ 7 ന് ശേഷം മൂന്നാം തവണയും ഇസ്രായില്‍ സന്ദര്‍ശിക്കുന്ന റുട്ടെ, യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്‌സ്, ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷ്തയ്യ എന്നിവരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.

റഫയിലെ ഇസ്രായില്‍ അധിനിവേശം 'വിനാശകരമായ മാനുഷിക പ്രത്യാഘാതങ്ങള്‍' ഉളവാക്കുമെന്ന് റുട്ടെ തല്‍ മുന്നറിയിപ്പ് നല്‍കി, കൂടാതെ ഫലസ്തീന്‍ രാഷ്ട്രം ഉള്‍പ്പെടെയുള്ള ശാശ്വത പരിഹാരം വേണമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News