Sorry, you need to enable JavaScript to visit this website.

എസ്.എഫ്.ഐ.ഒ അന്വേഷണം തുടരും, എന്തിനാണ് ഭയമെന്ന് ഹൈക്കോടതി

കൊച്ചി- എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരെ കെ.എസ്.എഫ്.ഡി.സി നല്‍കിയ ഹരജി പരിഗണിച്ച ഹൈക്കോടതി അന്വേഷണത്തെ ഭയക്കുന്നത് എന്തിനാണെന്ന്  ചോദിച്ചു.
വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ടാണ് പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സിയില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ സംഘം അന്വേഷണം നടത്തിയത്. തങ്ങള്‍ക്ക് പണമൊന്നും ലഭിച്ചില്ലെന്ന് കെ.എസ്.ഐ.ഡി.സി അറിയിച്ചു. എന്നാല്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് എസ്.എഫ്.ഐ.ഒ ചൂണ്ടിക്കാട്ടി. അന്വേഷണം നടക്കുന്നതിനെ ഭയപ്പെടേണ്ടതില്ലെന്നാണ് ഹൈക്കോടതി നിരീക്ഷണം

 

 

Latest News