ബെംഗളൂരു - ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത ഹോട്ടല്‍ മുറിയില്‍ താമസിക്കാനെത്തിയപ്പോള്‍ ഹോട്ടല്‍ നവീകരണത്തിനായി അടച്ചിരിക്കുന്നത് കണ്ട് ചതിക്കപ്പെട്ട അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ജോലി ചെയ്യുന്ന അമിത് ചാന്‍സിക്കര്‍. എക്‌സ് പ്ലാറ്റ്‌ഫോമിലാണ് അദ്ദേഹം തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചിട്ടുള്ളത്. ബുക്ക് ചെയ്ത ഹോട്ടലിന്റെ ലൊക്കേഷനിലെത്തിയപ്പോഴാണ് അത് നവീകരണത്തിനായി അടച്ചിട്ടിരിക്കുകയാണെന്ന് മനസ്സിലാക്കിയത്. അവിടെ ആരെയും കാണാനുമുണ്ടായിരുന്നില്ല.
മെയ്ക്ക് മൈ ട്രിപ്പ് എന്ന വെബ്‌സൈറ്റ് വഴിയാണ് ബംഗളുരുവില്‍ ഓയോ റൂം ബുക്ക് ചെയ്തതെന്ന് അമിത് ചാന്‍സിക്കര്‍ തന്റെ പോസ്റ്റില്‍ പറയുന്നു. അവിടെയത്തിയപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കുന്നത്. രണ്ട് മണിക്കൂറാണ് ഇത് മൂലം തനിക്ക് പാഴാക്കേണ്ടി വന്നതെന്നും ബുക്ക് ചെയ്ത പണം തിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബുക്കിംഗ് സമയത്ത് ഈടാക്കിയ മുഴുവന്‍ പണവും നല്‍കാതെ കുറച്ച് പണം വെട്ടിക്കുറക്കുമെന്നാണ് അറിയിപ്പുണ്ടായതെന്നും അമിത് പറയുന്നു. തന്റെ ബുക്കിംഗ് വിവരങ്ങളെല്ലാം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് വൈറലായതോടെ മെയ്ക്ക് മൈ ട്രപ്പിന്റെയും ഓയോയുടെ അധികതൃര്‍ ഫോണിലൂടെയും ഇ മെയില്‍ വഴി ക്ഷമാപണം നടത്തിയെന്നും ബുക്ക് ചെയ്യുന്നതിന് ചെലവാക്കിയ പണം തിരിച്ചു തരുമെന്ന് അറിയിച്ചെന്നും അമിത് പോസ്റ്റില്‍ പറുന്നു. പണം തന്റെ അക്കൗണ്ടില്‍ വരികയാണെങ്കില്‍ എല്ലാവരെയും അറിയാക്കൊമെന്നും അമിത് തന്റെ പോസ്റ്റില്‍ പറയുന്നു. അമിതിന്റെ പോസ്റ്റ് വെറലായതോടെ നിരവധി ഉപഭോക്താക്കള്‍ തങ്ങള്‍ക്കുണ്ടായ ഇത്തരം അനുഭവങ്ങള്‍ പങ്ക് വെച്ച് രംഗത്ത് വന്നിട്ടുണ്ട്.