ന്യൂദല്‍ഹി- വിനോദസഞ്ചാരികള്‍ പലപ്പോഴും റിക്ഷാ െ്രെഡവര്‍മാരുമായി ആശയവിനിമയം നടത്താന്‍ ബുദ്ധിമുട്ടുകയാണെന്ന് പറയുമ്പോള്‍ സൂപ്പര്‍ ഇംഗ്ലീഷില്‍ ടൂറിസ്റ്റുകളുമായി സംസാരിക്കുന്ന ഒരു റിക്ഷ ഡ്രൈവറുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
സൈക്കിള്‍ റിക്ഷയില്‍ ജുമാ മസ്ജിദിലേക്കും വര്‍ണ്ണാഭമായ തെരുവുകളിലേക്കും സുഗന്ധവ്യഞ്ജന കടകളിലേക്കും വഴികാട്ടുന്ന യുവാവ് സംസാര ശൈലി കൊണ്ടും ആളുകളെ ആകര്‍ഷിക്കുന്നു. വ്യക്തവും മനോഹരവുമായ സംസാരം കേട്ടാണ് ചുറ്റമുള്ളവരും വീഡിയോ പകര്‍ത്തുന്നത്.
ദല്‍ഹി എന്നത് കേട്ടറിവ് മാത്രമുണ്ടായിരുന്ന യു.കെ സ്വദേശികളായ ദമ്പതികള്‍ക്ക് ദല്‍ഹി സന്ദര്‍ശനം ഒരു സവിശേഷ അനുഭവമാക്കി മാറ്റി ഈ റിക്ഷാ ഡ്രൈവര്‍.
ദല്‍ഹിയിലെ ഇടുങ്ങിയതും ചെറുതുമായ തെരുവുകളിലൂടെ പോലും അവരെ കൊണ്ടുപോകാന്‍ യുവാവ് സന്നദ്ധനായി. സ്ഥലം കണ്ടു കഴിഞ്ഞാല്‍ തിരികെ തന്റെ ഹെലികോപ്റ്ററിലേക്ക് കയറൂ എന്നു പറയുന്ന ഡ്രൈവര്‍ തമാശക്കാരനായതും ബ്രിട്ടീഷ് ദമ്പതികള്‍ക്ക് നന്നേ ബോധിച്ചു.
യുവാവിന്റെ ആത്മവിശ്വാസത്തെയും ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവിനെയും കുറിച്ച് വീഡിയോക്ക് താഴെ ധാരാളം പേരാണ് കമന്റ് ചെയ്തത്. വളരെ വേഗം ഈ വീഡിയോ സമൂഹ മാധ്യമങ്ങള്‍ കീഴടക്കുകയും ചെയ്തു.
കഴിവും നൈപുണ്യവുമുള്ള സാധാരണക്കാര്‍ക്ക് അര്‍ഹമായ സ്ഥലത്ത് തൊഴില്‍ ലഭിക്കുന്നില്ലെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഇങ്ങനെ ഗൗരവത്തോടെയുള്ള കമന്റുകളും ഉള്‍ക്കൊള്ളുന്ന വീഡിയോ ചുറ്റുമുള്ളവര്‍ക്ക് പ്രചോദനവുമാണ്.
'ഇത് ഞാന്‍ ഇന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞാനും ബ്രിട്ടീഷുകാര്‍ക്ക് അവരുടെ ഭാഷയില്‍ തന്നെ മറുപടി പറയുമായിരുന്നു.'
भाई की इंग्लिश सुनिए भाई को फेमस करो pic.twitter.com/LuFyFVywV0
— chandan (@chandan_stp) February 11, 2024