വാഷിംഗ്ടണ്‍- തെക്കന്‍ ഗാസയിലെ റഫയില്‍ കരയാക്രമണം നടത്തുന്നതിന് മുമ്പായി സിവിലിയന്‍മാരെ സംരക്ഷിക്കാന്‍ പപദ്ധതി വേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു.
നെതന്യാഹുവുമായി പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ സംഭാഷണത്തിന് ശേഷം വൈറ്റ് ഹൗസ് ഒരു പത്രക്കുറിപ്പ് പുറത്തിറക്കി. 'റഫയിലെ സൈനിക ഓപ്പറേഷന്‍ വിശ്വസനീയവും പ്രായോഗികവുമായ പദ്ധതിയില്ലാതെ മുന്നോട്ട് പോകരുത്' എന്ന യു.എസ് നിലപാട് ആവര്‍ത്തിച്ചു. അവിടെ അഭയം പ്രാപിച്ചിരിക്കുന്ന ഒരു ദശലക്ഷത്തിലധികം ആളുകള്‍ക്ക് പിന്തുണയും.' നല്‍കണം.
എല്ലാ ബന്ദികളെയും എത്രയും വേഗം മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളിലെ പുരോഗതി കണക്കിലെടുക്കേണ്ട ആവശ്യകത ബൈഡന്‍ ഊന്നിപ്പറഞ്ഞു.