ന്യൂദല്‍ഹി- പത്തുലക്ഷം പേരെ ചൊവ്വ ഗ്രഹത്തിലേക്ക് മാറ്റാനുള്ള പദ്ധതിയുമായി ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക്.
'ഒരു ദശലക്ഷം ആളുകളെ ചൊവ്വയിലേക്ക് എത്തിക്കുന്നതിനുള്ള ഒരു വന്‍ പദ്ധതി ഞങ്ങള്‍ തയാറാക്കുകയാണ്,' എക്‌സിലെ ഒരു പോസ്റ്റില്‍ മസ്‌ക് എഴുതി.
ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വലിയ റോക്കറ്റാണ് സ്റ്റാര്‍ഷിപ്പ്, അത് നമ്മെ ചൊവ്വയിലേക്ക് കൊണ്ടുപോകും എന്ന പോസ്റ്റിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ഒരു ദിവസം, ചൊവ്വയിലേക്കുള്ള യാത്ര രാജ്യത്തുടനീളം വിമാനത്തില്‍പോകുന്നതു പോലെയാകും- ചുവന്ന ഗ്രഹത്തിലേക്കുള്ള സ്റ്റാര്‍ഷിപ്പ് വിക്ഷേപണത്തെക്കുറിച്ച് ചോദിച്ച ഉപയോക്താക്കള്‍ക്ക് മസ്‌ക് മറുപടി നല്‍കി.
കഴിഞ്ഞ ആഴ്ച, സ്‌പേസ് എക്‌സ് സ്ഥാപകന്‍ പറഞ്ഞത് 'സ്റ്റാര്‍ഷിപ്പിന് 5 വര്‍ഷത്തിനുള്ളില്‍ ചന്ദ്രനിലെത്താന്‍ കഴിയും' എന്നാണ്.
ചൊവ്വയില്‍ ജീവിക്കാന്‍ ഒരുപാട് ജോലികള്‍ വേണ്ടിവരുമെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു. അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ സ്‌പേസ് എക്‌സ് മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജനുവരിയില്‍ മസ്‌ക് പറഞ്ഞിരുന്നു.