റിയാദ്- സൗദി അറേബ്യയിലുള്ള സ്വദേശികൾക്കും വിദേശികൾക്കും ഹജിന് അപേക്ഷിക്കാൻ നാലു പാക്കേജുകളാണുള്ളത്. രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ളവർ നാലു പാക്കേജുകളാണ് തെരഞ്ഞെടുക്കേണ്ടത്.
ആദ്യ പാക്കേജിൽ വാറ്റ് അടക്കം 4099.75 റിയാൽ ആണ്. ഈ പാക്കേജിൽ വരുന്നവർക്ക് അറഫയിൽ ടെന്റ് ലഭിക്കും. മുസ്്ദലിഫയിൽ പ്രത്യേക സ്ഥലം ഉണ്ടാകില്ല. മക്കയിൽ താമസസൗകര്യമുണ്ടാകും. മിനയിലെ ടെന്റ് സൗകര്യം ഈ പാക്കേജിലുണ്ടാകില്ല.
8092.55 റിയാൽ ആണ് രണ്ടാം പാക്കേജിൽ. ഇവർക്ക് താമസം മശ്അർ മിനയിലായിരിക്കും.
മൂന്നാം പാക്കേജ് 13265.25 റിയാൽ ആണ്. ഇവർക്ക് ജംറകൾക്ക് സമീപം മിനയിലെ ആറ് ടവറുകളിൽ താമസമൊരുക്കും. നാലാം പാക്കേജിൽ 10366.10 റിയാലാണ് ചാർജ്. ഏറ്റവും മികച്ച സൗകര്യങ്ങളോടെ ടെന്റുകളിലാണ് ഇവർക്ക് താസമൊരുക്കുക. മക്കയിലേക്കും തിരിച്ചുമുള്ള യാത്ര ചെലവ് പാക്കേജിൽ ഉൾപ്പെടില്ല. ഈ മൂന്ന് പാക്കേജുകളിലും മക്കയിൽ താമസസൗകര്യമുണ്ടാകില്ല. മിനയിലും അറഫയിലും താമസ സൗകര്യം ലഭിക്കും. എല്ലാ പാക്കേജുകളിലും മക്കയിൽ നിന്ന് മിനയിലേക്കും മിനയിൽ നിന്ന് അറഫയിലേക്കും മറ്റുമുള്ള ട്രെയിൻ, ബസ് സർവീസ് ചാർജ് പിന്നീട് ചേർക്കും.
ഹജ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ കാണിക്കുന്ന ഹജ് കമ്പനികൾ വഴി മാത്രമേ രജിസ്റ്റർ ചെയ്യാവൂ. രജിസ്റ്റർ ചെയ്യാത്തതും വെബ്‌സൈറ്റിൽ പേരില്ലാത്തതുമായ കമ്പനികളിൽ ഹജ്ജിന് രജിസ്റ്റർ ചെയ്യരുതെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
സൗദിയിൽനിന്ന് എങ്ങനെയാണ് ഹജിന് രജിസ്റ്റർ ചെയ്യേണ്ടത്, സമ്പൂർണ്ണ വിവരം