ന്യൂദല്‍ഹി-ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും നാളെ അയോധ്യ രാമക്ഷേത്രം സന്ദര്‍ശിക്കും.ഇരുവരും കുടുംബങ്ങളോടൊപ്പമാണ് രാമക്ഷേത്രത്തിലേത്തുക.
ജനുവരി 22ന്റെ പ്രാണപ്രതിഷ്ഠാ ചഠങ്ങിലേക്ക് തനിക്ക് ക്ഷണമുണ്ടായിരുന്നില്ലെന്ന് നേരത്തെ കെജ്‌രിവാള്‍ പറഞ്ഞിരുന്നു. കുടുംബത്തോടൊപ്പം ക്ഷേത്രസന്ദര്‍ശനം നടത്താന്‍ താല്‍പര്യമുണ്ടെന്നും അത് പിന്നീട് ഒരുഅവസരത്തിലാകുമെന്നുമായിരുന്നു അന്ന് കെജരിവാള്‍ പറഞ്ഞത്. പ്രധാനമന്ത്രിയുടെ കാര്‍മികത്വത്തില്‍ ജനുവരി 22നായിരുന്നു അയോധ്യക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നത്. അതിനുശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിനാളുകളാണ് ക്ഷേത്രം സന്ദര്‍ശനം നടത്തിയത്.
ഇന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും അയോധ്യ ക്ഷേത്രം സന്ദര്‍ശിച്ചു. കോണ്‍ഗ്രസിന്റെയും ബിഎസ്പിയുടെയും ആര്‍എല്‍ഡിയുടെയും ഓരോ എംഎല്‍എമാരും സംഘത്തിലുണ്ടായിരുന്നു. ഇതിന് പിന്നാലെ മന്ത്രിസഭാ യോഗവും അയോധ്യയില്‍ നടന്നു.
VIDEO വൈറല്‍ വീഡിയോ; വാഹനം ഓടിക്കുന്ന നിങ്ങളും കാണണം
19 കാരി ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് കുറ്റം സമ്മതിച്ചു, കാരണം അയാള്‍ക്ക് മാത്രമേ അറിയൂ