Sorry, you need to enable JavaScript to visit this website.

ഗാസയില്‍ ഇസ്രായില്‍ ക്രൂരത തുടരുന്നു; മരണ സംഖ്യ 28,176; റഫയില്‍ ജനങ്ങള്‍ ഭീതിയില്‍

ഗാസ-ജനത്തിരക്കേറിയ തെക്കന്‍ ഗാസ നഗരമായ റഫയിലും ആക്രമണം നടത്തുമെന്ന ഇസ്രായില്‍ ഭീഷണിക്കിടെ, ഗാസയില്‍ മരണസംഖ്യ 28,176 ആയി ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 112 പേരാണ് ഇസ്രായില്‍ കൂട്ടക്കുരുതിക്ക് ഇരയായത്.

ഒക്ടോബര്‍ 7 ന് യുദ്ധം ആരംഭിച്ചതിനുശേഷം ഗാസയില്‍ ആകെ 67,784 പേര്‍ക്ക് പരിക്കേറ്റു.
ജനത്തിരക്കേറിയ തെക്കന്‍ ഗാസ നഗരമായ റഫയില്‍ ഇസ്രായില്‍ സൈന്യം ആക്രമണവുമായി മുന്നോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒക്‌ടോബര്‍ 7 ന് തെക്കന്‍ ഇസ്രായിലില്‍ നടത്തിയ ആക്രമണത്തിന് ഉത്തരവാദികളായവരെ പിടികൂടുന്നതിന് നഗരത്തിലേക്ക് നീങ്ങുന്നതിന് തയ്യാറെടുക്കാന്‍ സൈനികരോട് ഉത്തരവിട്ടതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ പറഞ്ഞിരുന്നു. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളും സഹായ ഏജന്‍സികളും നെതന്യാഹുവിന്റെ പ്രഖ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

VIDEO വൈറല്‍ വീഡിയോ; വാഹനം ഓടിക്കുന്ന നിങ്ങളും കാണണം

19 കാരി ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് കുറ്റം സമ്മതിച്ചു, കാരണം അയാള്‍ക്ക് മാത്രമേ അറിയൂ

VIDEO വൈറല്‍ വീഡിയോ; വാഹനം ഓടിക്കുന്ന നിങ്ങളും കാണണം

 

Latest News