Sorry, you need to enable JavaScript to visit this website.

ആശുപത്രിയില്‍ റീല്‍സ് ചിത്രീകരിച്ച മെഡിക്കൽ വിദ്യാര്‍ഥികളുടെ ഹൗസ്മാന്‍ഷിപ്പ് നീട്ടി

ബംഗളൂരു- ആശുപത്രിയില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരിച്ചതിന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങി. കര്‍ണാടകയിലെ ഗദാഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ 38 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളജ് അധികൃതര്‍ നടപടിയെടുത്തു.
കഴിഞ്ഞദിവസമാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ റീല്‍സ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതു ശ്രദ്ധയില്‍പ്പെട്ട കോളജ് മാനേജ്‌മെന്റ് ആശുപത്രി ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.
വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ തെറ്റാണ്. രോഗികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്തില്ലെന്നും അധികൃതര്‍ വിശദീകരിച്ചു. ഇത്തരം വീഡിയോകള്‍ ആശുപത്രിക്ക് പുറത്ത് ചിത്രീകരിക്കണമായിരുന്നു. ചട്ടം ലംഘിച്ചതിന് വിദ്യാര്‍ത്ഥികളുടെ ഹൗസ്മാന്‍ഷിപ്പ് കാലാവധി പത്തുദിവസത്തേക്ക് നീട്ടിയതായി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞദിവസം ഓപ്പറേഷന്‍ തീയേറ്ററില്‍ പ്രീവെഡ്ഡിങ് ഷൂട്ട് നടത്തിയ സര്‍ക്കാര്‍ ഡോക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ചിത്രദുര്‍ഗ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലിചെയ്തിരുന്ന യുവഡോക്ടര്‍ക്കെതിരേയാണ് കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു നടപടി സ്വീകരിച്ചത്.


VIDEO വൈറല്‍ വീഡിയോ; വാഹനം ഓടിക്കുന്ന നിങ്ങളും കാണണം

19 കാരി ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് കുറ്റം സമ്മതിച്ചു, കാരണം അയാള്‍ക്ക് മാത്രമേ അറിയൂ

VIDEO വൈറല്‍ വീഡിയോ; വാഹനം ഓടിക്കുന്ന നിങ്ങളും കാണണം


 

Latest News