ജനീവ- സ്ത്രീശാക്തീകരണ മേഖയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന സൗദി വനിതകള്‍ക്ക് അഭിമാനമായി ഐക്യരാഷ്ട്രസഭ സ്ത്രീ ശാക്തീകരണ അംബാസഡര്‍ പദവിയിലേക്ക് സൗദി വനിത ഡോ. ഖലൂദ് അല്‍ മാനിഅ് നിയമിതയായി.
യു.എന്‍ സമാധാന പ്രതിനിധിയായി ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ഡോ. ഖലൂദ് അല്‍ മാനിഅ് നിര്‍ദേശം ചെയ്യപ്പെട്ടിരുന്നത് ഇപ്പോള്‍ ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സമിതിയുടെ സ്ത്രി ശാക്തീകരണ അമ്പാസഡറായാണ് ഇവര്‍ നിയമിതയായിരിക്കുന്നത്. സൗദി വനിതകള്‍ ആഗോള തലത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങളുടെ ഭാഗമെന്ന നിലയില്‍ ഈ വര്‍ഷം ജനീവയില്‍ നടക്കുന്ന അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്റെ ഏഴാമത് സമ്മേളനത്തില്‍ ഡോ. ഖലൂദ് അല്‍ മാനിഅ് ലോക നേതാക്കളെ അഭിമുഖീകരിച്ച് സംസാരിക്കും. സ്ത്രി ശാക്തീകരണ അംബാസര്‍ പദവി ലഭിച്ച സാഹചര്യത്തില്‍ ആഗോളതലത്തില്‍ സൗദി വനിതകള്‍ നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റവും രാഷ്ട്ര നിര്‍മാണപ്രകൃയയില്‍ അവര്‍ വഹിച്ചുകൊണ്ടിരിക്കുന്ന പങ്കിനെ കുറിച്ചും ആഗോള സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്ന് അവര്‍ പറഞ്ഞു. 'അഞ്ചാം വ്യാവസായിക വിപ്ലവത്തിന്റെ പ്രധാന ചാലകമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ ഒരു സംരംഭകയും സൗദി വനിതകളെ പ്രതിനിധീകരിച്ച് ആഗോള വനിതാ നേതാക്കളില്‍ ഒരാളുമായി മാറാന്‍ സാധിച്ചതില്‍ താന്‍ അതീവ സന്തുഷ്ടയാണ്, രാജ്യത്തെ മുഴുവന്‍ നഗരങ്ങളെയും സ്മാര്‍ട്ട് സിറ്റികളാക്കി മാറ്റാനുള്ള ഭരണാധികാരികളുടെ കാഴ്ചപ്പാടിന്റെ ഭാഗമായ സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ക്കു വേണ്ടി .
ആഗോള സഹകരണത്തിലൂടെ ഡിജിറ്റലൈസേഷന്‍ പദ്ധതികള്‍, ഓട്ടോമേഷന്‍, നൂതന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകള്‍ എന്നിവയിലൂടെ സ്വകാര്യ, പൊതു മേഖല വ്യാവസായിക മേഖലകളില്‍ കുതിച്ചു ചാട്ടമുണ്ടാക്കാനുള്ള പദ്ധതികളുമായി സഹകരിച്ച് രാജ്യത്തെ സേവിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധയാണെന്നും ഡോ. ഖലൂദ് പറഞ്ഞു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ അന്താരാഷ്ട്ര സമിതികളില്‍ നിന്നും സംഘടനകളില്‍ നിന്നും നിരവധി അംഗീകാരങ്ങളാണ് ഇവര്‍ നേടിയിട്ടുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ടെക്‌നോളജി മേഖലയില്‍ 2024-ലെ ഇന്റര്‍നാഷണല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ്, ജി 20 ഉഛകോടിയിയുടെ ഭാഗമായ വേള്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഫോറത്തില്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് സെനറ്റര്‍ സ്ഥാനം വഹിക്കാനുള്ള അവസരം ലഭിച്ച ആദ്യ സൗദി വനിത എന്നിവയെല്ലാം ഡോ. ഖലൂദിന്റെ നേട്ടങ്ങളില്‍ പെടുന്നതാണ്.