Sorry, you need to enable JavaScript to visit this website.

ഓപ്പറേഷന്‍ തിയേറ്ററില്‍ ഡോക്ടര്‍മാരെ സഹായിച്ചത് മെഡിക്കല്‍ സാമഗ്രി വിതരണക്കാരന്‍; അന്വേഷണം തുടങ്ങി

അഗര്‍ത്തല- ത്രിപുരയില്‍ സര്‍ക്കാര്‍  ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ ബിസിനസുകാരന്‍ ഡോക്ടര്‍മാരെ സഹായിച്ച സംഭവം വിവാദത്തില്‍. ഓര്‍ത്തോപീഡിക് ഇംപ്ലാന്റ് മെറ്റീരിയല്‍ വിതരണക്കാരന്‍ ശസ്ത്രക്രിയാ വിദഗ്ധരെ സഹായിച്ച സംഭവത്തില്‍ ത്രിപുര ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
ജനുവരി 19 ന് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ (ഐജിഎം) ഹോസ്പിറ്റലിലെ ഓപ്പറേഷന്‍ തിയറ്ററിലാണ് വിവാദ സംഭവം. രോഗികളുടെ ശസ്ത്രക്രിയയ്ക്കിടെ സര്‍ജന്റെ ഏപ്രണ്‍ ധരിച്ച് ബിസിനസുകാരന്‍ രണ്ട് ഓര്‍ത്തോപീഡിക് സര്‍ജന്‍മാരെ സഹായിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.  ത്രിപുരയിലെ രണ്ടാമത്തെ വലിയ സര്‍ക്കാര്‍ ആശുപത്രിയാണ് ഐജിഎം ഹോസ്പിറ്റല്‍.

ലെബനോനില്‍ കാര്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ ആക്രമണം, ഹമാസിന്റെ മുതിര്‍ന്ന നേതാവ് രക്ഷപ്പെട്ടു 
ഡോക്ടര്‍മാരെ തിയേറ്ററില്‍ സഹായിച്ച ദേബ്‌നാഥ് എന്നയാള്‍  ഓര്‍ത്തോപീഡിക് രോഗികള്‍ക്കുള്ള ഇംപ്ലാന്റ് മെറ്റീരിയലുകളുടെ വിതരണക്കാരനാണ്.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഹെല്‍ത്ത് സര്‍വീസസ് ജോയിന്റ് ഡയറക്ടര്‍ ഡോ.സൗവിക് ദെബ്ബര്‍മയുടെ നേതൃത്വത്തിലുള്ള നാലംഗ സമിതി സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ഡോ.സുപ്രിയ മല്ലിക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംഭവം സത്യമാണെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും ഒരു വ്യവസായിക്ക് സര്‍ക്കാര്‍ ആശുപത്രിയിലെ ശസ്ത്രക്രിയയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഓപ്പറേഷന്‍ തിയറ്ററിലെ ശസ്ത്രക്രിയയ്ക്കിടെ  ദേബന്ത് ഹാജരാകുകയോ ഓര്‍ത്തോപീഡിക് സര്‍ജന്‍മാരെ സഹായിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഐജിഎം ഹോസ്പിറ്റലിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ ദേബശ്രീ ദേബാര്‍മ പറയുന്നത്. പുറത്തുനിന്നുള്ള ആളുകളുടെ ഇത്തരം സാഹസിക നീക്കത്തെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Latest News