തിരുവനന്തപുരം-കഷ്ടപ്പെട്ട് ജോലി ചെയ്ത് പണം കൊണ്ട് കൊടുത്തിട്ടും ധൂര്‍ത്തടിക്കുന്നതാണ് തൊഴിലാളികളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി അക്ഷരോത്സവത്തില്‍ പൊതുഗതാഗതത്തിന്റെ ഭാവി എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി ഗണേഷ് കുമാര്‍.കെഎസ്ആര്‍ടിസിയിലെ പത്ത് ശതമാനം ജീവനക്കാര്‍ പ്രശ്‌നക്കാരാണ്. ബാക്കിയുള്ള 90 ശതമാനം കഠിനാധ്വാനികളാണ്. കഷ്ടപ്പെട്ട് ജോലി ചെയ്ത് പണം കൊടുത്തിട്ടും ധൂര്‍ത്തടിക്കുന്നതാണ് തൊഴിലാളികളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നം. അത് പരിഹരിച്ചാല്‍ കെഎസ്ആര്‍ടിസി നന്നാകും. കെഎസ്ആര്‍ടിസിയെ വിരല്‍ത്തുമ്പിലാക്കുന്ന സോഫ്റ്റ്വെയര്‍ കൊണ്ടുവരും. ഇതിന് മുഖ്യമന്ത്രിയില്‍ നിന്ന് അനുമതി വാങ്ങിയിട്ടുണ്ട്'- ഗണേഷ് കുമാര്‍ പറഞ്ഞു.
ഇലക്ട്രിക് ബസ് വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ചില മാദ്ധ്യമങ്ങള്‍ വളച്ചൊടുക്കുകയായിരുന്നു. ഇതുവരെ എവിടെയും ഇലക്ട്രിക് ബസുകള്‍ വിജയിച്ചിട്ടില്ല. അക്കാര്യമാണ് ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചത്'- മന്ത്രി പറഞ്ഞു. ഡ്രൈവിംഗ് ടെസ്റ്റ് വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്ന തീരുമാനത്തില്‍ നിന്ന് പന്നോട്ടില്ലെന്നും എന്ത് എതിര്‍പ്പുണ്ടായാലും ലൈസന്‍സ് പരിഷ്‌കാരം നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.