Sorry, you need to enable JavaScript to visit this website.

കോട്ടക്കൽ സീനത്ത് മാനേജിങ് ഡയറക്ടർ മനരിക്കൽ അബ്ദുറസാഖ് നിര്യാതനായി

കോട്ടക്കല്‍-  പ്രമുഖ വസ്ത്ര വ്യാപാരിയും കോട്ടക്കൽ മെട്രോ പ്ലാസ സീനത്ത് ആന്‍റ് സാരീസ് മാനേജിങ് ഡയറക്ടറും തിരൂരങ്ങാടിയിലെ പൗരപ്രമുഖനുമായ മനരിക്കൽ അബ്ദുറസാഖ് (62) നിര്യാതനായി. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ രാത്രി 9 മണിയോടെയായിരുന്നു അന്ത്യം.ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ അബ്ദുറസാഖ്, തിരൂരങ്ങാടിപരേതനായ മനരിക്കൽ മുഹമ്മദ് ഹാജി, ഫാത്തിമ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: സഫിയ മണക്കടവൻ. മക്കൾ: ഫാത്തിമ ജസിൻ,ആയിഷ ,  സുമയ്യ , അഫ്നാൻ, റിഫ. മരുമക്കൾ : തസ്ലീം (കടുങ്ങാത്തുകുണ്ട് ) , അർഷദ് (തിരൂരങ്ങാടി), ബാദുഷ (താമരശ്ശേരി). സഹോരങ്ങൾ: പരേതനായ അബ്ദുറഹ്മാൻ ഹാജി, സീനത്ത് റഷീദ്, അബ്ദുൽ ഗഫൂർ, ഇബ്രാഹിം(സീനത്ത് ടെക്സ്റ്റയിൽസ്‌ കോട്ടയ്ക്കൽ),സഹോദരി സൈനബ മുഹമ്മദ്‌കുട്ടി. ജനാസ നിസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തിരൂരങ്ങാടി മേലേച്ചിന ജുമാമസ്ജിദിൽ നടക്കും. തുടർന്ന് താഴേചിന പള്ളിയിൽ ഖബറടക്കും.

Latest News