ന്യൂദൽഹി- പാർട്ടി വിരുദ്ധ പരാമർശങ്ങളുടെ പേരിൽ ആചാര്യ പ്രമോദ് കൃഷ്ണനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി കോൺഗ്രസ് അറിയിച്ചു. അച്ചടക്കമില്ലായ്മയുടെയും ആവർത്തിച്ചുള്ള പരസ്യ പ്രസ്താവനകളുടെയും പേരിൽ പ്രമോദ് കൃഷ്ണനെ പാർട്ടിയിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കാനുള്ള ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശത്തിന് കോൺഗ്രസ് അധ്യക്ഷൻ അംഗീകാരം നൽകിയതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ഫെബ്രുവരി 19 ന് ഉത്തർപ്രദേശിലെ സംഭാലിൽ നടക്കുന്ന ശ്രീ കൽക്കി ധാമിന്റെ ശിലാസ്ഥാപന ചടങ്ങിലേക്ക് പ്രധാനമന്ത്രി മോഡിയെ ആചാര്യ പ്രമോദ് കൃഷ്ണ സന്ദർശിച്ച് ദിവസങ്ങൾക്ക് ശേഷമാണ് പുറത്താക്കൽ.
കൂടിക്കാഴ്ചയ്ക്ക് ശേഷം, ഈ ചടങ്ങിലേക്ക് മോഡിയെ ക്ഷണിക്കാനുള്ള പദവി തനിക്കുണ്ടെന്നും ക്ഷണം സ്വീകരിച്ചതിന് നന്ദി പറയുന്നതായും കൃഷണം പറഞ്ഞിരുന്നു. വിശ്വാസത്തോടും ഭക്തിയോടും ബന്ധപ്പെട്ട ഈ പുണ്യ സന്ദർഭത്തിൽ ഭാഗമാകാൻ കഴിഞ്ഞത് എനിക്ക് ലഭിച്ച ഭാഗ്യമാണെന്ന് മോഡി മറുപടിയും നൽകി.
ജനുവരി 22 ന് ഉത്തർപ്രദേശിലെ അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന ഹൈക്കമാൻഡിന്റെ തീരുമാനം ഉൾപ്പെടെയുള്ള പാർട്ടി നേതൃത്വത്തിന്റെ ചില തീരുമാനങ്ങളെ ഇദ്ദേഹം അടുത്തിടെ വിമർശിച്ചിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഖ്നൗവിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ കൃഷ്ണ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.