ലണ്ടന്‍- കൗമാരക്കാരി ഭാര്യയെ കത്തി കൊണ്ട് കഴുത്തിന് കുത്തി കൊലപ്പെടുത്തിയ യുവാവ് കോടതിയില്‍ കുറ്റം സമ്മതിച്ചു. യു.കെ ക്രോയ്‌ഡോണിലെ വീട്ടില്‍വെച്ചാണ് 19 കാരി മെഹക് ശര്‍മയെ കൊലപ്പെടുത്തിയത്. ഭര്‍ത്താവായ പ്രതി
സാഹില്‍ ശര്‍മ്മ (24)യെ കിംഗ്സ്റ്റണ്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കുറ്റം സമ്മതിച്ചത്. എന്നാല്‍ പ്രതിയെ ഈ കുറ്റകൃത്യത്തിനു പ്രേരിപ്പിച്ച കാരണം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല.
സാഹില്‍ ശര്‍മയുടെ കൃത്യം ഒരു കുടുംബത്തെ തന്നെയാണ് തകര്‍ത്തതെന്ന് മെട്രോപോളിറ്റന്‍ പോലീസിലെ സ്‌പെഷ്യലിസ്റ്റ് െ്രെകം കമാന്‍ഡ് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ലോറ സെമ്പിള്‍ പറഞ്ഞു. സ്‌നേഹമുള്ള ഒരു മകളെയാണ് അവളുടെ കുടുംബത്തില്‍ നിന്ന് തട്ടിയെടുത്തത്. ഭാര്യയെ കൊലപ്പെടുത്താനുണ്ടായ കാരണം അയാള്‍ക്ക് മാത്രമേ അറിയൂ.
മെഹക് ശര്‍മയെ തിരികെ കൊണ്ടുവരാന്‍ ഒന്നിനും സാധിക്കില്ലെങ്കിലും നീതി ഉറപ്പാക്കി അവളുടെ പ്രിയപ്പെട്ടവര്‍ കടന്നു പോകുന്ന സാഹചര്യത്തില്‍ ആശ്വാസം പകരാന്‍ സാധിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 26ന് ഇതേ കോടതിയില്‍ ശര്‍മക്കുള്ള ശിക്ഷ വിധിക്കും.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29 ന് വൈകുന്നേരം 4.15 ന് സാഹില്‍ ശര്‍മ 999 നമ്പറില്‍ വിളിച്ച് ആഷ് ട്രീ വേയിലെ വീട്ടില്‍ വെച്ച് തന്റെ ഭാര്യയെ കൊലപ്പെടുത്തിയെന്ന് ഓപ്പറേറ്ററോട് പറയുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ മെഹകിനെയാണ് കണ്ടത്. ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും
20 മിനിറ്റിനുശേഷം അവള്‍ മരിച്ചതായി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 31ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കഴുത്തില്‍ കുത്തേറ്റതാണ് മെഹക്കിന്റെ മരണകാരണമെന്ന് കണ്ടെത്തി.
അവളെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടിയിരുന്ന വ്യക്തിയാണ് സ്വന്തം വീട്ടില്‍ അവള്‍ ഏറ്റവും സുരക്ഷിതയായിരിക്കേണ്ട സ്ഥലത്തുവെച്ച് കൊലപ്പെടുത്തിയതെന്ന് ഇന്‍സ്്‌പെക്ടര്‍ ലോറ സെമ്പിള്‍ പറഞ്ഞു.