Sorry, you need to enable JavaScript to visit this website.

'ഗാന്ധിജിയെ കൊന്നത് ആർ.എസ്.എസ്'; രാഹുൽ മാങ്കൂട്ടത്തിലും എഴുത്തുകാരി സൽമയും മാപ്പുപറയണമെന്ന് ആർ.എസ്.എസ് വക്കീൽ നോട്ടീസ്

മലപ്പുറം - യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്് രാഹുൽ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സൽമക്കും ആർ.എസ്.എസിന്റെ വക്കീൽ നോട്ടീസ്. യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിജിയെ കൊന്നത് ആർ.എസ്.എസ് എന്ന ഫാസിസ്റ്റ് വിരുദ്ധ സംഗമത്തിൽ പ്രസംഗിച്ചതിനാണ് ഇരുവർക്കും വക്കീൽ നോട്ടീസ് അയച്ചത്. 
 ഗാന്ധിയെ കൊന്നത് ആസ്.എസ്.എസാണെന്ന് പറഞ്ഞതിന് ഇരുവരും മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം. മലപ്പുറം ജില്ലയിലെ ആർ.എസ്.എസ് സഹകാര്യ വാഹക് കൃഷ്ണകുമാറാണ് നോട്ടീസ് അയച്ചത്. ജനുവരി മുപ്പതിനാണ് മലപ്പുറത്ത് പരിപാടി നടന്നത്.

Latest News