Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

33 കോടി സമ്മാനം ലഭിച്ച പ്രവാസി പറയുന്നു, ഇത് ജീവിതം മാറിമറിഞ്ഞ നിമിഷം

ദുബായ്- അബുദാബി ബിഗ് ടിക്കറ്റിൽ 33 കോടി രൂപ സമ്മാനം ലഭിച്ച മലയാളി പ്രവാസി രാജീവ് അരീക്കാട്ട് സമ്മാനതുക തന്റെ കൂട്ടുകാർക്കിടയിൽ തുല്യമായി വീതിക്കുമെന്ന് ആവർത്തിച്ചു. 15 ദശലക്ഷം ദിർഹം(33 കോടി രൂപ) തനിക്കൊപ്പം ടിക്കറ്റ് എടുക്കാൻ പണം പങ്കിട്ട 19 പേർക്കായി വീതിച്ചു നൽകുമെന്ന് രാജീവ് വ്യക്തമാക്കി. റാഫിൾ നറുക്കെടുപ്പിൽ, രാജീവ് എടുത്ത 037130 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കുന്ന രാജീവ് ഇപ്പോൾ അൽ ഐനിലെ ആർക്കിടെക്ചറൽ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ഭാര്യയോടും അഞ്ചും എട്ടും വയസ്സുള്ള രണ്ട് കൊച്ചുകുട്ടികളുമൊത്താണ് താമസം. പണം ഉപയോഗിച്ച് എന്ത് ചെയ്യണമെന്ന് ഇതേവരെ തീരുമാനിച്ചിട്ടില്ലെങ്കിലും സമ്മാന തുക മറ്റു 19 പേർക്കായി പങ്കുവെക്കുമെന്ന് രാജീവ് പറഞ്ഞു. 

സൗദിയിൽ സന്ദർശക വിസയിൽ എത്തുന്നവർ ഡിജിറ്റൽ പ്രിന്റ് എടുക്കുന്നത് എങ്ങിനെ

'പത്തു വർഷത്തിലേറെയായി അൽ ഐനിലാണ് താമസം. കഴിഞ്ഞ മൂന്നു വർഷമായി ഞാൻ ടിക്കറ്റ് വാങ്ങുന്നു. ഇതാദ്യമായാണ് എനിക്ക് സമ്മാനം ലഭിക്കുന്നത്. ഇത്തവണ ഞാനും ഭാര്യയും 7, 13 നമ്പറുകളുള്ള ടിക്കറ്റുകളാണ് തെരഞ്ഞെടുത്തത്. ഞങ്ങളുടെ കുട്ടികളുടെ ജനനത്തീയതി ഇവയാണ്. രണ്ട് മാസം മുമ്പ്, ഇതേ കോമ്പിനേഷനുള്ള ഒരു ടിക്കറ്റിൽ ചെറിയ വ്യത്യാസത്തിനാണ് സമ്മാനം ലഭിക്കാതെ പോയത്. പക്ഷേ ഇത്തവണ ഞാൻ ഭാഗ്യവാനായിരുന്നു-രാജീവ് ഖലീജ് ടൈംസിനോട് പറഞ്ഞു. രണ്ടു ടിക്കറ്റുകൾ വാങ്ങിയപ്പോൾ നാലു ടിക്കറ്റുകൾ കോംപ്ലിമെന്റായി ലഭിച്ചു. ആ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 

സൗദിയിൽ വിസിറ്റ് വിസയിൽ എത്തുന്നവർ  പാസ്‌പോർട്ട് കൈവശം വെക്കേണ്ടതില്ല; ഡിജിറ്റൽ കാർഡ് മതി

ഷോയുടെ അവതാരകരായ റിച്ചാർഡും ബൗച്‌റയും സമ്മാനം ലഭിച്ചുവെന്ന് അറിയിച്ച് തന്നെ വിളിച്ചപ്പോൾ എനിക്ക് സംസാരിക്കാനാകുന്നില്ലായിരുന്നു. ആ നിമിഷത്തെ വികാരങ്ങൾ വിവരിക്കാനാകുന്നില്ല. വർഷങ്ങളായി ഞാൻ കേട്ടിരുന്നതിനാൽ റിച്ചാർഡിന്റെ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു. പക്ഷേ അത് ഒന്നാം സമ്മാനമാണെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അതൊരു അത്ഭുതമായിരുന്നു. ഇത് എനിക്ക് മാത്രമല്ല, ഞങ്ങളുടെ ഗ്രൂപ്പിലെ മറ്റുള്ളവർക്കും ജീവിതത്തെ മാറ്റിമറിച്ച നിമിഷമാണെന്നും രാജീവ് പറഞ്ഞു.
 

Latest News