Sorry, you need to enable JavaScript to visit this website.

ട്രെയിൻ സർവീസുകളിൽ നിയന്ത്രണം; വൈകി ഓടുന്നവയും റദ്ദാക്കിയ ട്രെയിനുകളും ഇവയാണ്

തിരുവനന്തപുരം - പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലെ വിവിധ സെക്ഷനുകളിൽ എൻജിനീയറിങ് ജോലികൾ നടക്കുന്നതിനാൽ ചില ട്രെയിൻ സർവീസുകളിൽ നിയന്ത്രണം വരുത്തിയും ചില ദിവസങ്ങളിലേത് റദ്ദാക്കിയും  ക്രമീകരണങ്ങൾ വരുത്തിയതായി റെയിൽവേ അധികൃതർ അറിയിച്ചു. റദ്ദാക്കിയ സർവീസ്, ഭാഗികമായി റദ്ദാക്കിയ സർവീസ്, വൈകി ഓടുന്ന ട്രെയിനുകൾ എന്നിവ ഇപ്രകാരം. 

റദ്ദാക്കിയ ട്രെയിനുകൾ

ഫെബ്രുവരി 10, 17, 24 തിയ്യതികളിൽ ഷൊർണ്ണർ ജങ്ഷനിൽനിന്ന് പുറപ്പെടുന്ന ഷൊർണ്ണൂർ ജങ്ഷൻ - തൃശൂർ എക്‌സ്പ്രസ് (06461) സ്‌പെഷൽ ട്രെയിൻ റദ്ദാക്കി.
06455 നമ്പർ ഷൊർണ്ണൂർ-കോഴിക്കോട് എക്‌സ്പ്രസ് ഫെബ്രുവരി 10, 17, 24 തിയ്യതികളിലും 06454 കോഴിക്കോട് ഷൊർണ്ണൂർ എക്‌സ്പ്രസ് ഫെബ്രുവരി 11, 18, 25 തിയ്യതികളിലും 06470 നിലമ്പൂർ-ഷൊർണ്ണൂർ എക്‌സ്പ്രസ്, 06467 ഷൊർണ്ണൂർ-നിലമ്പൂർ എക്‌സ്പ്രസ് എന്നിവ ഫെബ്രുവരി 17, 18, 24, 25 തിയ്യതികളിലും റദ്ദാക്കി.

വൈകി ഓടുന്ന ട്രെയിനുകൾ

ഫെബ്രുവരി 10, 11, 17, 24, 25 തിയ്യതികളിൽ മംഗളൂരു സെൻട്രലിൽനിന്ന് ഉച്ചയ്ക്ക് 2.25ന് പുറപ്പെടേണ്ട 16348 നമ്പർ മംഗളൂരു-സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസ് ഒരു മണിക്കൂർ വൈകി 15.25ന് മംഗളൂരു സെൻട്രലിൽനിന്ന് പുറപ്പെടും.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

ഫെബ്രുവരി 11, 18, 25 തിയ്യതികളിൽ തൃശൂരിൽനിന്ന് പുറപ്പെടുന്ന 16609 തൃശൂർ-കണ്ണൂർ എക്‌സ്പ്രസ് തൃശൂരിനും ഷൊർണ്ണൂരിനും ഇടയിൽ ഭാഗികമായി റദ്ദാക്കും. ഷൊർണ്ണൂർ ജങ്ഷനിൽ ട്രെയിൻ യാത്ര അവസാനിപ്പിക്കും. അന്നേ ദിവസം രാവിലെ 7.30ന് ഷൊർണ്ണൂർ ജങ്ഷനിൽനിന്ന് പുറപ്പെടും.
മാർച്ച് രണ്ടിന് ഉച്ചക്ക് 3.50ന് ആലപ്പുഴയിൽനിന്ന് പുറപ്പെടുന്ന 16307 ആലപ്പുഴ കണ്ണൂർ എക്‌സ്പ്രസ് കോഴിക്കോടിനും കണ്ണൂരിനുമിടയിൽ ഭാഗികമായി റദ്ദാക്കും. ട്രെയിൻ കോഴിക്കോട്ട് യാത്ര അവസാനിപ്പിക്കും.
22638 മംഗളൂരു സെൻട്രൽ ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ഫെബ്രുവരി 15ന് രാത്രി 11.45ന് മംഗളൂരു ജങ്ഷനിൽനിന്ന് പുറപ്പെടും.
 

Latest News