Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ യുദ്ധം ബി.ജെ.പി മതാടിസ്ഥാനത്തിൽ തുടങ്ങി, മോഡിയെയും രാമനെയും ഒന്നാക്കുന്നു-കപിൽ സിബൽ

ന്യൂദൽഹി- അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ യുദ്ധം ബി.ജെ.പി മതത്തിന്റെ അടിസ്ഥാനത്തിൽ തുടങ്ങിയിരിക്കുന്നുവെന്ന് സമാജ് വാദി പാർട്ടി നേതാവ് കപിൽ സിബൽ. ഇന്ന് പാർലമെന്റിൽ നടന്ന ചർച്ച എന്തിനാണെന്ന് എനിക്ക് ഇനിയും മനസിലായിട്ടില്ലെന്നും കപിൽ സിബൽ പറഞ്ഞു. ഇന്ന് പ്രസംഗം കേട്ടപ്പോൾ ശ്രീരാമനും മോഡിയും തമ്മിൽ വലിയ വ്യത്യാസമില്ലെന്ന് തോന്നി. നരേന്ദ്രമോഡിയുടെ പ്രയത്‌നം കൊണ്ട് മാത്രമാണ് രാമക്ഷേത്രം നിർമ്മിച്ചതെന്ന് അവർ തോന്നിപ്പിച്ചു. എന്നാൽ വാസ്തവത്തിൽ, സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതിന് ശേഷമാണ് രാമക്ഷേത്രം നിർമ്മിച്ചത്. ശ്രീരാമൻ പ്രധാനമന്ത്രി മോഡിക്കൊപ്പമുണ്ടെന്നാണ് അവർ പറയുന്നത്. 1950ന് ശേഷം രാമൻ ബി.ജെ.പിക്കൊപ്പമായിരുന്നോ. അദ്വാനി രഥയാത്ര തുടങ്ങുമ്പോൾ ശ്രീരാമൻ ഒപ്പമില്ലായിരുന്നു. 
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ യുദ്ധം മതത്തിന്റെ അടിസ്ഥാനത്തിൽ തുടങ്ങിയിരിക്കുന്നുവെന്നാണ് ഇന്നത്തെ സമ്മേളനം വ്യക്തമാക്കുന്നതെന്നും കപിൽ സിബൽ പറഞ്ഞു. 

അതേസമയം, മോഡി സർക്കാർ പ്രത്യേക മതത്തിന്റെയോ സമുദായത്തിന്റെയോ മാത്രം സർക്കാറാണോ എന്ന് വ്യക്തമാക്കണമെന്ന് എ.ഐ.എം.ഐ.എം എം.പി അസദുദ്ദീൻ ഉവൈസി. ലോകസഭയിൽ രാമക്ഷേത്ര നിർമ്മാണവും പ്രാൺ പ്രതിഷ്ഠയും സംബന്ധിച്ച ചർച്ചയ്ക്കിടെയാണ് ഉവൈസിയുടെ ചോദ്യം. മോഡി സർക്കാർ ഒരു പ്രത്യേക സമുദായത്തിന്റെയോ മതത്തിന്റെയോ അതോ രാജ്യത്തിന്റെയോ മുഴുവൻ സർക്കാരാണോ എന്ന് വ്യക്തമാക്കണം.

ഭാര്യയുടെ സമ്മതത്തോടെ രണ്ടാം വിവാഹം ചെയ്യുന്നതിൽ എന്താണ് തെറ്റ്-സമാജ് വാദി എം.പി

ഇന്ത്യാ ഗവൺമെന്റിന് ഒരു മതമുണ്ടോ. ഇല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ജനുവരി 22 വരെ ഒരു മതം മറ്റൊന്നിന്റെ മേൽ വിജയിച്ചു എന്ന സന്ദേശമാണ് ഈ സർക്കാർ നൽകാൻ ആഗ്രഹിക്കുന്നത്?. രാജ്യത്തെ 17 കോടി മുസ്ലീങ്ങൾക്ക് നിങ്ങൾ എന്ത് സന്ദേശമാണ് നൽകുന്നത്?. ഞാൻ ബാബറിന്റെയോ ജിന്നയുടെയോ ഔറംഗസേബിന്റെയോ വക്താവാണോ?...ഞാൻ ശ്രീരാമനെ ബഹുമാനിക്കുന്നു, പക്ഷേ നാഥുറാം ഗോഡ്‌സെയെ വെറുക്കുന്നു. കാരണം 'ഹേ റാം' എന്ന് അവസാനമായി പറഞ്ഞ വ്യക്തിയെയാണ് ഗോഡ്‌സെ കൊന്നതെന്നും ഉവൈസി പറഞ്ഞു. 
 

Latest News