Sorry, you need to enable JavaScript to visit this website.

200 അടി ഉയരമുള്ള ടവറും ട്രാന്‍സ്മിറ്ററും മോഷ്ടിച്ചു, റേഡിയോ സ്‌റ്റേഷന്‍ നിലച്ചു

അലബാമ- അമേരിക്കയിലെ അലബാമ പട്ടണത്തിലെ ഒരു റേഡിയോ സ്‌റ്റേഷനില്‍നിന്ന് 200 അടി റേഡിയോ ടവറും ട്രാന്‍സ്മിറ്ററും മോഷ്ടാക്കള്‍ കടത്തി. ഇതോടെ എ.എം സ്‌റ്റേഷന്റെ പ്രവര്‍ത്തനം നിലച്ചു. ഫെബ്രുവരി രണ്ടി അലബാമയിലെ ജാസ്പറിലാണ് സംഭവം.
ജാസ്പര്‍ കമ്മ്യൂണിറ്റിയുടെ വാര്‍ത്തകളുടെയും വിവരങ്ങളുടെയും ഉറവിടമായിരുന്നു ഈ റേഡിയോ. സ്‌റ്റേഷന്‍ മോഷ്ടിക്കപ്പെട്ടതോടെ കമ്മ്യൂണിറ്റിക്ക് ശബ്ദം നഷ്ടപ്പെട്ടതായി റേഡിയോ സ്‌റ്റേഷന്റെ ജനറല്‍ മാനേജര്‍ ബ്രെറ്റ് എല്‍മോര്‍ വാര്‍ത്താ ഏജന്‍സിയായ എപിയോട് പറഞ്ഞു.
ഫെബ്രുവരി രണ്ടിന് ജീവനക്കാര്‍ സ്‌റ്റേഷനിലെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. ടവറും സമീപത്തെ കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന എല്ലാ പ്രക്ഷേപണ ഉപകരണങ്ങളും മോഷ്ടിക്കപ്പെട്ടതായി അവര്‍ കണ്ടെത്തി. 1950കള്‍ മുതല്‍ നിലവിലുള്ളതാണ് ഈ ടവര്‍.
മോഷ്ടാക്കള്‍ അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് ടവര്‍ പൊളിച്ച് ചെറിയ കഷണങ്ങളാക്കി കൊണ്ടുപോയതായി റേഡിയോ സ്‌റ്റേഷന്‍ അധികൃതര്‍ സംശയിക്കുന്നു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ടവറോ ഉപകരണങ്ങളോ ഇന്‍ഷ്വര്‍ ചെയ്തിട്ടില്ല, പുനര്‍നിര്‍മ്മാണത്തിന് 60,000 മുതല്‍ 100,000 ഡോളര്‍ വരെ (ഏകദേശം 83 ലക്ഷം രൂപ) വേണ്ടിവരുമെന്ന് കണക്കാക്കപ്പെടുന്നു.

 

 

Latest News