ന്യൂദൽഹി- മോഡി സർക്കാർ പ്രത്യേക മതത്തിന്റെയോ സമുദായത്തിന്റെയോ മാത്രം സർക്കാറാണോ എന്ന് വ്യക്തമാക്കണമെന്ന് എ.ഐ.എം.ഐ.എം എം.പി അസദുദ്ദീൻ ഉവൈസി. ലോകസഭയിൽ രാമക്ഷേത്ര നിർമ്മാണവും പ്രാൺ പ്രതിഷ്ഠയും സംബന്ധിച്ച ചർച്ചയ്ക്കിടെയാണ് ഉവൈസിയുടെ ചോദ്യം. മോഡി സർക്കാർ ഒരു പ്രത്യേക സമുദായത്തിന്റെയോ മതത്തിന്റെയോ അതോ രാജ്യത്തിന്റെയോ മുഴുവൻ സർക്കാരാണോ എന്ന് വ്യക്തമാക്കണം. ഇന്ത്യാ ഗവൺമെന്റിന് ഒരു മതമുണ്ടോ. ഇല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
#WATCH | During the discussion on the construction of the historic Ram Temple and Pran Pratishta begins in Lok Sabha, AIMIM MP Asaduddin Owaisi says "I want to ask if Modi Govt is the government of a particular community, religion or the government of the entire country? Does GoI… pic.twitter.com/cU6tS1WIxu
— ANI (@ANI) February 10, 2024
ജനുവരി 22 വരെ ഒരു മതം മറ്റൊന്നിന്റെ മേൽ വിജയിച്ചു എന്ന സന്ദേശമാണ് ഈ സർക്കാർ നൽകാൻ ആഗ്രഹിക്കുന്നത്?. രാജ്യത്തെ 17 കോടി മുസ്ലീങ്ങൾക്ക് നിങ്ങൾ എന്ത് സന്ദേശമാണ് നൽകുന്നത്?. ഞാൻ ബാബറിന്റെയോ ജിന്നയുടെയോ ഔറംഗസേബിന്റെയോ വക്താവാണോ?...ഞാൻ ശ്രീരാമനെ ബഹുമാനിക്കുന്നു, പക്ഷേ നാഥുറാം ഗോഡ്‌സെയെ വെറുക്കുന്നു. കാരണം 'ഹേ റാം' എന്ന് അവസാനമായി പറഞ്ഞ വ്യക്തിയെയാണ് ഗോഡ്‌സെ കൊന്നതെന്നും ഉവൈസി പറഞ്ഞു.