Sorry, you need to enable JavaScript to visit this website.

തെരുവു പശുവിന്റെ കുത്തേറ്റ് ഗുജറാത്തിലെ ബി.ജെ.പി എം.പിക്ക് മാരക പരിക്ക്

അഹമ്മദാബാദ്- ഗുജറാത്തിൽ തെരുവുപശുവിന്റെ കുത്തേറ്റ് ബി.ജെ.പി എം.പിക്ക് ഗുരുതര പരിക്ക്. പത്താനിൽനിന്നുള്ള ബി.ജെ.പി എം.പി ലീലാധർ വഗേലക്കാണ് മാരകമായി പരിക്കേറ്റത്. ഗാന്ധി നഗർ സെക്ടർ 21-ലെ വീടിന് മുന്നിൽ വെച്ചാണ് സംഭവം. ഉടനെ ഗാന്ധിനഗറിലെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. അഞ്ച് വാരിയെല്ലുകൾക്ക് ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും തലയ്ക്കും പരിക്കുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നാലോ അഞ്ചോ ദിവസം ആശുപത്രിയിൽ തന്നെ കഴിയേണ്ടി വരും.
 

Latest News