Sorry, you need to enable JavaScript to visit this website.

ഭാര്യയുടെ സമ്മതത്തോടെ രണ്ടാം വിവാഹം ചെയ്യുന്നതിൽ എന്താണ് തെറ്റ്-സമാജ് വാദി എം.പി

ന്യൂദൽഹി- ലിവ്ഇൻ റിലേഷൻഷിപ്പിൽ ജീവിക്കുന്നത് ന്യായമാണെങ്കിൽ, ഭാര്യയുടെ സമ്മതപ്രകാരം ഒരാൾ രണ്ടാം വിവാഹം കഴിക്കുന്നതിൽ എന്താണ് തെറ്റെന്ന് സമാജ് വാദി എം.പി ഡോ. എസ്.ടി ഹസൻ. ഏകസിവിൽ കോഡ് നിയമം ഖുർആനിന് എതിരാണെങ്കിൽ അത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ടുകൾ ധ്രുവീകരിക്കുന്നതിനാണ് ഏകസിവിൽകോഡ് നിയമം കൊണ്ടുവരുന്നത്. ശതമാനക്കണക്ക് നോക്കിയാൽ മുസ്ലീങ്ങളെ അപേക്ഷിച്ച് ഹിന്ദുക്കൾക്കിടയിലാണ് രണ്ടാം വിവാഹങ്ങൾ കൂടുതൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏകസിവിൽ കോഡിൽ ഖുർആനിന് എതിരായി ഒന്നുമില്ലെങ്കിൽ ഞങ്ങൾ എതിർക്കില്ല. മുസ്ലിംകൾ ഖുർആൻ അനുസരിച്ചാണ് ജീവിക്കുന്നത്. അതിലെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായതില്ലെങ്കിൽ ആർക്കും എതിർപ്പില്ല. 

മദ്രസ പൊളിച്ചുമാറ്റിയതില്‍ സംഘര്‍ഷം, മരണം ആറായി, സ്ഥിതി ശാന്തം

മുസ്ലിം വ്യക്തിനിയമത്തിൽ ഒട്ടേറെ പോരായ്മകളുണ്ടെന്നും നിയമത്തിൽ സ്ത്രീകൾക്ക് തുല്യാവകാശം നൽകിയിട്ടിട്ടില്ലല്ലോ എന്ന ചോദ്യത്തിന് ഏകദേശം 1400 വർഷമായി മുസ്ലീം സമുദായത്തിലെ ആളുകൾ അവരുടെ പൂർവ്വിക സ്വത്തിൽനിന്ന് പെൺമക്കൾക്ക് വിഹിതം നൽകുന്നുണ്ടെന്നും ഖുർആനിലും ഈ കാര്യം പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു മറുപടി.  

കെ.എം.സി.സി പരിപാടിയിൽ ഫാത്തിമ തഹലിയക്ക് ഖത്തറിലെ ഇന്ത്യൻ എംബസിയുടെ വിലക്ക്

വോട്ട് ധ്രുവീകരണത്തിനാണ് ബി.ജെ.പി ഇത്തരം നിയമങ്ങൾ കൊണ്ടുവരുന്നത്. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ധ്രുവീകരിക്കുന്ന ശീലം ബി.ജെ.പിക്കുണ്ട്. ഇത്തവണ അവർ വിജയിക്കില്ലെന്നും ഹിന്ദു സമുദായത്തിലെ ജനങ്ങളും ഇത് മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
 

Latest News