ന്യൂയോര്‍ക്ക്- അഞ്ച് വയസ്സുള്ള മകളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും ശരീരഭാഗങ്ങള്‍ മുറിച്ച് താന്‍ ജോലി ചെയ്യുന്ന റെസ്‌റ്റോറന്റില്‍ സൂക്ഷിക്കുകയും ചെയ്ത പിതാവിനെതിരായ വാദം യു.എസ് കോടതിയില്‍ തുടരുന്നു.
ന്യൂ ഹാംഷെയറില്‍ നിന്നുള്ള ആദം മോണ്ട്‌ഗോമറിയാണ് പ്രതി. മകളുടെ അഴുകിയ ശരീരം ഒരു ബാഗില്‍ നിറച്ച് റെസ്റ്ററന്റിലെ വേസ്റ്റിനൊപ്പം വലിച്ചെറിയുന്നതിന് ജോലിസ്ഥലത്തു കൊണ്ടുപോകുകയായിരുന്നെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
പാചകക്കാരനായും ഡിഷ് വാഷറായും ജോലി ചെയ്തിരുന്ന 34 കാരനായ പ്രതി ഹോട്ടലിലെ ഫ്രീസറില്‍ മൃതദേഹം സൂക്ഷിച്ചതായി കോടതിയില്‍ അറിയിച്ചു. 2019 ല്‍ ലാണ് മകള്‍ ഹാര്‍മണിയെ കാണാതായത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് പോലീസ് ഇക്കാര്യം അറിയുന്നത്. ഇയാളെ വീട്ടില്‍നിന്ന് ഇറക്കിവിട്ടിരുന്നു. തുടര്‍ന്ന് കാറിലായിരുന്നു താമസം. ഇതില്‍വെച്ചാണ് കുട്ടി കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.