Sorry, you need to enable JavaScript to visit this website.

പാലിയേക്കരയിൽ കരിക്കെന്ന വ്യാജേന വൻ സ്പിരിറ്റ് കടത്ത്; രണ്ടുപേർ പിടിയിൽ

തൃശൂർ - പാലിയേക്കരയിൽ കരിക്കെന്ന വ്യാജേന സ്പിരിറ്റ് കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. പിക്കപ്പ് വാനിൽ 50 കന്നാസ് സ്പിരിറ്റുമായാണ് സംഘം പിടിയിലായത്. പാലിയേക്കര ടോൾപാസയ്ക്ക് സമീപം വാഹന പരിശോധനയ്ക്കിടെയാണ് സ്പിരിറ്റ് സംഘം എക്‌സൈസ് സംഘത്തിന്റെ വലയിലായത്. 
 തമിഴ്‌നാട്ടിൽ നിന്നും കൊച്ചിയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. 35 ലിറ്റർ വീതമുള്ള 50 കന്നാസ് സ്പിരിറ്റാണ് പിടിച്ചതെന്ന് എക്‌സൈസ് പോലീസ് അറിയിച്ചു. സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവറടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു. 
 പാലക്കാട് സ്വദേശി ശ്രീകൃഷ്ണൻ, മധുര സ്വദേശി കറുപ്പുസ്വാമി എന്നിവരാണ് അറസ്റ്റിലായത്. സംസ്ഥാന എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അസിസ്റ്റന്റ് കമ്മിഷണർ അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വേട്ടക്ക് നേതൃത്വം നൽകിയത്.
 

Latest News