Sorry, you need to enable JavaScript to visit this website.

കൊലയാളി ആനയെ മയക്കുവെടി വെച്ച് പിടികൂടുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍, കോടതിയെ സാഹചര്യം അറിയിക്കും

കോഴിക്കോട് - മാനന്തവാടിയില്‍ യുവാവിനെ കൊലപ്പെടുത്തിയ കാട്ടാനയെ  മയക്കുവെടി വെച്ച് പിടുകൂടുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. ആനയെ മയക്കുവെടി വെക്കുകയെന്നത് മാത്രമാണ് സാധ്യമായ വഴിയെന്ന് അദ്ദേഹം പറഞ്ഞു.  കോടതിയെ സാഹചര്യം അറിയിക്കും. കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിഷേധം കാരണം ഉദ്യോഗസ്ഥര്‍ക്ക് നടപടികള്‍ എടുക്കാന്‍ സാധിക്കുന്നില്ലെന്നും ജനങ്ങള്‍ സംയമനം പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. 
ഇന്ന് പടമലയില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിലാണ് പടമല സ്വദേശി അജി കൊല്ലപ്പെട്ടത്. രാവിലെ നാലര  മണിയോടെയാണ് താന്നിക്കല്‍ മേഖലയിലാണ് റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയെ കണ്ടത്. വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് ആനയെ തുരത്താനുള്ള ശ്രമം നടക്കത്തുകയായിരുന്നു. ഇതിനിടെ ആന പടമലയിലെത്തിയപ്പോള്‍ അജി ആനയുടെ മുന്നില്‍പ്പെടുകയായിരുന്നു. ആനയെ കണ്ട് രക്ഷപ്പെടാനായി കണ്ടത്തില്‍ ജോമോന്റെ വീട്ടിലേക്ക് അജിഷ് ചാടിക്കയറി. പിന്നാലെ പാഞ്ഞെത്തിയ ആന വീട്ടിന്റെ മതിലും ഗേറ്റും പൊളിച്ച് കയറി അജിയെ ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

 

Latest News