യൂത്ത് കോണ്‍ഗ്രസ് വ്യാജ കാര്‍ഡ് കേസില്‍ തെളിവുകള്‍ ശേഖരിച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം- യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുപയോഗിക്കാന്‍ ശ്രമിച്ചതിന് തെളിവുകള്‍ ശേഖരിച്ച് ക്രൈംബ്രാഞ്ച്. കുറ്റകൃത്യം നടന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളും ഡിജിറ്റല്‍ തെളിവുകളുമാണ് ക്രൈംബ്രാഞ്ച്  ശേഖരിച്ചത്. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി.
തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര, പാലോട്, പത്തനംതിട്ടയില്‍ അടൂര്‍, പാലക്കാട് മണ്ണാര്‍ക്കാട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ കേസുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റല്‍ തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്. യൂത്ത്‌കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട് തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുന്നത്. കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി പ്രതികളിലേക്ക് എത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

 

Latest News