Sorry, you need to enable JavaScript to visit this website.

മാനന്തവാടിയില്‍ നിരോധനാജ്ഞ, ആനയെ തുരത്താന്‍ കൂടുതല്‍ ടാസ്‌ക് ഫോഴ്‌സിനെ അയക്കുമെന്ന് വനംമന്ത്രി

തിരുവനന്തപുരം - വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ ടാസ്‌ക് ഫോഴ്‌സിനെ വയനാട്ടിലേക്ക് അയച്ച് നിലവിലെ സാഹചര്യം പരിഹരിക്കുമെന്ന് വനം മന്ത്രി എ കെ ശശാന്ദ്രന്‍ പറഞ്ഞു. വളരെയേറെ ഉത്കണ്ഠയുണ്ടാക്കുന്ന വാര്‍ത്തയാണ് വയനാട്ടില്‍ നിന്നും പുറത്തു വരുന്നത്. ആനയെ കാട്ടിലേക്ക് തിരിച്ചയക്കാനാണ് ഇപ്പോഴത്തെ ശ്രമം. അവസാന മാര്‍ഗ്ഗമായി മാത്രമേ മയക്കുവെടി പരിഗണിക്കൂവെന്നും മന്ത്രി പറഞ്ഞു.

അതേസമയം റേഡിയോ കോളര്‍ ഘടിപ്പിച്ച അപകടകാരിയായ കാട്ടാനയുടെ സാന്നിധ്യം തുടരുന്നതിനാല്‍ മാനന്തവാടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റിയിലെ കുറുക്കന്‍മൂല, കുറുവ, കാടന്‍കൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അടിയന്തര പ്രാധാന്യമുള്ളതിനാല്‍ വാക്കാലുള്ള നിര്‍ദേശമാണ് നിലവില്‍ പ്രഖ്യാപിച്ചത്.

Latest News