പാലക്കാട്- തെരുവു നായയുടെ കടിയേറ്റ് പേവിഷ ബാധിച്ച യുവതി മരിച്ചു. പാലക്കാട് തൃത്താല പടിഞ്ഞാറങ്ങാടി തെക്കിണത്തേതില്‍ അഹമ്മദ് കബീറിന്റെ ഭാര്യ മൈമുന (48) ആണ് മരിച്ചത്.
കഴിഞ്ഞ ജനുവരി 15നാണ് പടിഞ്ഞാറങ്ങാടിയിലും പരിസരത്തും വച്ച് ആറിലധികം പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റത്. ഇവരെല്ലാം പ്രതിരോധ കുത്തിവയ്പും എടുത്തിരുന്നു. എന്നാല്‍, മൈമുനയ്ക്ക് ഈ മാസം നാലിന് ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തിങ്കളാഴ്ചാണ് ഇവര്‍ മരിച്ചത്. പേവിഷ ബാധ മൂലമാണ് മരണമെന്ന് ആദ്യം സ്ഥിരീകരിച്ചിരുന്നില്ല. വിശദമായ പരിശോധനയ്ക്കുശേഷമാണ് മൈമുനയുടെ മരണം പേവിഷ ബാധ മൂലമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്.
ചെവിക്ക് സമീപത്താണ് ഇവര്‍ക്ക് കടിയേറ്റിരുന്നത്. പേവിഷബാധയാണ് മരണ കാരണമെന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ആളുകളെ ആക്രമിച്ച നായയെ പിടികൂടാനായിരുന്നില്ല.ജനുവരി 15ന് മൈമുനയ്ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. വെള്ളമെടുക്കാന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങിയ മൈമുനയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. മുഖത്താണ് കടിയേറ്റത്. താടിയെല്ലിനും ചെവിക്കും കടിയേറ്റിരുന്നു. പരിക്കേറ്റ ഇവര്‍ ഉടന്‍ തന്നെ ചികിത്സ തേടി.