ലണ്ടന്‍- ഗാസയില്‍ ഇസ്രായില്‍ തുടരുന്ന കിരാത ആക്രമണത്തില്‍ കൊല്ലപ്പെട്ട കുരുന്നുകളെ അനുസ്മരിച്ചുകൊണ്ട് ബ്രിട്ടനില്‍ അപൂര്‍വ പ്രതിഷേധം. ഇസ്രായില്‍ സൈന്യം നിര്‍ദാക്ഷിണ്യം ജീവനെടുത്ത കുട്ടികളെ അനുസ്മരിച്ചുകൊണ്ട് യു.കെയിലെ ബോണ്‍മൗത്ത് ബീച്ചില്‍ കുറഞ്ഞത് 11,500 സെറ്റ് കുട്ടികളുടെ വസ്ത്രങ്ങള്‍ നിരത്തി.
രാഷ്ട്രീയ പ്രചാരണ ഗ്രൂപ്പായ ഡോങ്കീസിന്റെ നേതൃത്വത്തിലാണ് ബീച്ചില്‍ അഞ്ച് കിലോമീറ്ററോളം കുട്ടികളുടെ ഉടുപ്പുകള്‍ കൊണ്ട് സ്മാരകം സൃഷ്ടിച്ചത്. 80 പേരടങ്ങുന്ന സംഘം ബ്രാങ്ക്‌സം ചൈമിന് സമീപം മുതല്‍ ബോണ്‍മൗത്ത് പിയര്‍ വരെ അഞ്ച് മണിക്കൂര്‍ ചെലവഴിച്ചാണ് ഇവ നിരത്തിയത്..
ഒക്ടോബര്‍ 7 മുതല്‍ ഗാസയിലും വെസ്റ്റ് ബാങ്കിലുമായി 11,500 ഫലസ്തീനി കുട്ടികളെ ഇസ്രായില്‍ സൈന്യം കൊന്നിട്ടുണ്ട്.
ഇതിലൂടെ നടക്കുകയാണെങ്കില്‍ കൊല്ലപ്പെട്ട കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ കടന്നുപോകാന്‍ നിങ്ങള്‍ക്ക് ഒരു മണിക്കൂര്‍ വേണ്ടി വരും. ഇത് നമുക്കെല്ലാവര്‍ക്കും ഒരു ആഹ്വാനമായിരിക്കണം- സംഘാടകനായ ജെയിംസ് സദ്രി ബോണ്‍മൗത്ത് വണ്‍ റേഡിയോയോട് പറഞ്ഞു.
ഒരു ലേഖനത്തില്‍ എണ്ണം എഴുതിയോ അല്ലെങ്കില്‍ ഒരു വാര്‍ത്താ ബുള്ളറ്റിനില്‍ പറഞ്ഞോ കൊലപാതകത്തിന്റെ ഭീകരത മനസ്സിലാകില്ല. അത് അനുഭവിക്കുകതന്നെ വേണം.
വസ്ത്രങ്ങള്‍ നീക്കം ചെയ്യാനും ബീച്ച് വൃത്തിയാക്കാനും പിന്നീട് ചാരിറ്റികള്‍ക്കും സെക്കന്‍ഡ് ഹാന്‍ഡ് ഷോപ്പുകള്‍ക്കും സംഭാവന ചെയ്യാനുമാണ് സംഘാടകരുടെ പദ്ധതി.
Israel has killed over 11,500 Palestinian children in Gaza and the West Bank since October 7th, when 36 Israeli children were killed.
— Led By Donkeys (@ByDonkeys) February 5, 2024
It’s impossible to imagine that number. This is what it looks like. A line 5km long.
(Location: Bournemouth Beach) pic.twitter.com/lTI2RZULWR